വിവാദങ്ങൾക്കൊടുവിൽ ജൂൺ 16ന് ആദിപുരുഷ് തിയേറ്ററുകളിലേക്ക്. മൾട്ടിപ്ലക്സ് ഉൾപ്പടെ ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുകയാണ്. സാധാരണ ടിക്കറ്റ് നിരക്കുകൾക്കൊപ്പം ഡൽഹിയിൽ 75 രൂപക്കും മുംബൈ, കൽക്കത്ത നഗരങ്ങളിൽ 70 രൂപ നിരക്കിലും ആദിപുരുഷ് പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇപ്പോഴും തിയേറ്ററുകളിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടില്ലെന്ന് എൻറർടെയിൻമെൻറ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കാരണത്താലാണ് തുച്ഛമായ നിരക്കിലും ചിത്രം റിലീസ് ചെയ്യാൻ തീരുമാനമായത്. കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള പ്രചരണ തന്ത്രമാണിതെന്നും ഒരു വിഭാഗം പറയുന്നു.
പ്രഭാസ്, ക്രിതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആദിപുരുഷ്. വലിയൊരു താരപ്രഭയിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഢ ചിത്രമാണെങ്കിലും ഏറ്റവും മോശം പ്രീ-റിലീസ് കലക്ഷനാണ് ആദിപുരുഷിന് ലഭിച്ചത്.
ആദ്യ ടീസർ റിലീസ് ചെയ്തപ്പോൾ മോശം പരാമർശം ഏറ്റുവാങ്ങിയെങ്കിലും ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിന്റെ റിലീസിനായി സംവിധായകനും അണിയറപ്രവർത്തരും കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...