റോണി സ്‌ക്രൂവാല നിർമ്മിക്കുന്ന വിക്കി കൗശലിന്റെ സാം മനേക്ഷാ ബയോ പികിൻറെ റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് സാം ബഹാദൂർ എന്നാണ്. വിക്കി കൗശലാണ് ചിത്രത്തിൻറെ ടൈറ്റിൽ റോളായ സാം മനേക്ഷായെ അവതരിപ്പിക്കുന്നത്. സന്യ മൽഹോത്ര മനേക്ഷയുടെ ഭാര്യ സില്ലുവിനെയും ഫാത്തിമ സന ഷെയ്ഖ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അവതരിപ്പിക്കുന്നു.
2023 ഡിസംബർ 1 നാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൃത്യം ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് അണിയറ പ്രവർത്തകർ ചിത്രത്തിൻറെ റിലീസ് തീയ്യതി പ്രഖ്യാപിച്ചതെന്നതും ശ്രദ്ദേയമാണ്. പ്രേക്ഷകർ വളരെ നാളായി കാത്തിരുന്ന ചിത്രം കൂടിയാണിത്.
365 days to go…#Sam in cinemas 1.12.2023@meghnagulzar @vickykaushal09 @sanyamalhotra07 @fattysanashaikh @RonnieScrewvala @maharshs @adgpi @IAF_MCC @indiannavy @jehansam @batliwalabrandy #BhavaniIyer #ShantanuSrivastava pic.twitter.com/iTBeVXwPvg
— RSVP (@RSVPMovies) December 1, 2022
ALSO READ: Chup Movie : റെക്കോർഡ് നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം ഛുപ്; ഒടിടിയിൽ ചിത്രത്തിന് വൻ സ്വീകരണം
ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സാം ബഹദൂർ. സൈനിക ഉദ്യോഗസ്ഥരുടെ ഇടയിലൂടെ നടന്നു പോകുന്ന മനേക്ഷായെ വീഡിയോയിൽ കാണിക്കുന്നുണ്ട് .സാം മനേക്ഷയുടെ കരസേനാ ജീവിതം നാല് പതിറ്റാണ്ടുകളിലേറെയായിരുന്നു. ഇതിനിടയിൽ അഞ്ച് യുദ്ധങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ ആർമി ഓഫീസറർ കൂടിയാണ് മനേക്ഷാ. അദ്ദേഹംത്തിൻറെ ബുദ്ധികൂർമ്മതയിൽ 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ സൈനിക വിജയമാണ് ബംഗ്ലാദേശ് സൃഷ്ടിക്കുന്നതിലേക്ക് നയിച്ചത്.