Oru Jathi Oru Jathakam : അരവിന്ദന്റെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസനും എം മോഹനനും ഒന്നിക്കുന്ന ചിത്രം; ഒരു ജാതി ഒരു ജാതകം സിനിമ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Vineeth Sreenivasan Oru Jathi Oru Jathakam : അരവിന്ദന്റെ അതിഥികളിലെ നിഖില വിമൽ തന്നെയാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 03:49 PM IST
  • ആ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും എം മോഹനനും വീണ്ടും ഒന്നിക്കുകയാണ് ഒരു ജാതി ഒരു ജാതകം എന്ന ചിത്രത്തിലൂടെ.
  • ഇന്ന് ജൂലൈ ഒമ്പതിന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
  • നിഖില വിമലാണ് ചിത്രത്തിലെ നായിക.
Oru Jathi Oru Jathakam : അരവിന്ദന്റെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസനും എം മോഹനനും ഒന്നിക്കുന്ന ചിത്രം; ഒരു ജാതി ഒരു ജാതകം സിനിമ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ടെലിവിഷൻ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച വിനീത് ശ്രീനിവാസൻ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. മുകാംബികയുടെ പശ്ചാത്തലത്തിൽ എം മോഹനൻ ഒരുക്കിയ ചിത്രം ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ആ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും എം മോഹനനും വീണ്ടും ഒന്നിക്കുകയാണ് ഒരു ജാതി ഒരു ജാതകം എന്ന ചിത്രത്തിലൂടെ. ഇന്ന് ജൂലൈ ഒമ്പതിന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നിഖില വിമലാണ് ചിത്രത്തിലെ നായിക.

വർണ്ണ ചിത്രയുടെ ബാനറിൽ മാഹാ സുബൈറാണ് ഒരു ജാതി ഒരു ജാതകം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ ഗോദയുടെ രചന നിർവഹിച്ച. രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നുണ്ട്.

ALSO READ : Kurukkan Movie: 'കുറുക്കൻ' റിലീസ് പ്രഖ്യാപിച്ചു; ഈ മാസം തന്നെ തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്ററെത്തി

ഇവർക്ക് പുറമെ ബാബു ആന്റണി, പിപി കുഞ്ഞികൃഷ്ണൻ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്, കയദു ലോഹർ, രഞ്ജി കൺകോൾ, അമൽ താഹ, ഇന്ദു തമ്പി, രെജിത മധു, ചിപ്പി ദേവസി, വർഷ രമേഷ്, അരവിന്ദ് രഘു, ശരത് സഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണ ബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിങ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - സുരേഷ് ഇരിങ്ങൽ. നിർമ്മാണ നിർവഹണം - ഷെമീജ് കൊയിലാണ്ടി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ. പിആർഒ - വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News