ഒരു വിജയ് ചിത്രമെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്ത മേക്കിങ് തന്നെയാണ് സംവിധായകൻ നെൽസൺ ചിത്രത്തിൽ സമീപിച്ചിരിക്കുന്നത്. മാസ്റ്റർ ചിത്രത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് 50 - 50 ധാരണയിൽ പടം ചെയ്തെങ്കിൽ ഇവിടെ നെൽസൺ 100% തന്റെ പടമാക്കി മാറ്റിയിരിക്കുകയാണ്. ഒരു മാസ്സ് പ്രതീക്ഷിച്ചുപോയ വിജയ് ആരാധകർ നിരാശയിലും വിഷമത്തിലുമായി.
രാവിലെ 4 മണിക്ക് ഉറക്കം കളഞ്ഞ് ട്രെയിലറിൽ കണ്ടതുപോലെയുള്ള മാസ്സ് രംഗങ്ങൾ പ്രതീക്ഷിച്ച് പോയ ആരാധകരെ ചിത്രം നിരാശപ്പെടുത്തുന്നുണ്ട്. ട്രെയിലറിൽ കണ്ടതുപോലെ ഒരു "രോമാഞ്ചിഫിക്കേഷൻ" മൊമന്റ് സൃഷ്ടിക്കാൻ സിനിമയിൽ ഒരു സ്ഥലത്ത് പോലും കഴിഞ്ഞില്ല. മുഴുനീള മാസ് പ്രതീക്ഷിച്ച് കത്തിയും തോക്കുമായി വിജയ് ആറാടും എന്ന് പ്രതീക്ഷിച്ചവർക്ക് അടി കിട്ടിയത് പോലെ എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
Also Read: Beast Review: ആദ്യ പകുതി ഒരു ഒന്നാന്തരം 'നെൽസൻ' പടം; വിജയ് വേറെ ലെവൽ
എന്നാൽ മറ്റൊരു വശം നെൽസൺ തന്റെ ആരാധകരെ വിഷമത്തിലാക്കുന്നില്ല എന്നതാണ്. ഡോക്ടർ സിനിമ ഇഷ്ടപെട്ടവർക്കായി അതേ സ്റ്റൈലിൽ തന്നെ നെൽസൻ ബീസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഡാർക്ക് ഹ്യുമറും നെൽസൺ ഫ്ലേവറുകളും എല്ലാം കോർത്തിണക്കി തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു ഫാസ്റ്റ് പേസ് കഥയിൽ വിജയ് അർമാദിക്കും എന്ന് പ്രതീക്ഷിച്ചവർക്കും പണി കിട്ടും. കഥ പതുക്കെയാണ് സഞ്ചരിക്കുന്നത്. അത് ഒരു ലാഗ് തോന്നാനും സാധ്യത കാണുന്നുണ്ട്.
ചിത്രത്തിൽ വിജയ് അല്ലാതെ ഏതൊരു നായകനെയും സങ്കൽപ്പിക്കാൻ സാധിക്കും. വീര രാഘവനായി വിജയ് വന്നാൽ മാത്രമേ സാധിക്കൂ എന്നുള്ള ഫാൻസ് ആവേശം ചിത്രത്തിന് ലഭിച്ചില്ല. അനിരുദ്ധ് പതിവുപോലെ കിട്ടിയ രംഗങ്ങളിൽ മാസ്സ് ആക്കാൻ കഴിയുന്ന രീതിയിൽ ബിജിഎം ചെയ്തിട്ടുണ്ട്. പ്രകടനങ്ങളിൽ ഓരോരുത്തരും അവരവരുടെ രീതിയിൽ മികച്ചതാക്കിയിട്ടുണ്ട്.
Also Read: Actor Vijay Interview: 10 വർഷമായി അഭിമുഖങ്ങളിൽ നിന്ന് മാറി നിന്നു; കാരണം വെളിപ്പെടുത്തി വിജയ്
പടത്തിലെ ട്രെയിലറും ഒരു വിജയ് ചിത്രമാണെന്നും മറന്നുകൊണ്ട് തിയേറ്ററിൽ കയറിയാൽ ചിത്രം നിരാശപ്പെടുത്തില്ല. ഇത് ഒരു "നെൽസൺ" പടമെന്ന് മാത്രം കരുതി ടിക്കറ്റെടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെടും ഈ ബീസ്റ്റിനെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA