Thalapathy 68 Update: ലിയോ സക്സസ് മീറ്റിന് പിന്നാലെ വിജയ് എത്തി; 'ദളപതി 68' ഷൂട്ടിം​ഗ് തായ്ലൻഡിൽ

ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 03:25 PM IST
  • വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന് താൽക്കാലികമായ പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിം​ഗിന് തായ്ലൻഡിൽ എത്തിയിരിക്കുകയാണ് താരം.
  • രണ്ടാഴ്ച തായ്ലൻഡിൽ ഷൂട്ടിം​ഗ് ഉണ്ടാകുമെന്നാണ് വിവരം.
  • കുറച്ച് ആക്ഷൻ രം​ഗങ്ങളും ഇവിടെ വെച്ച് ഷൂട്ട് ചെയ്യും.
Thalapathy 68 Update: ലിയോ സക്സസ് മീറ്റിന് പിന്നാലെ വിജയ് എത്തി; 'ദളപതി 68' ഷൂട്ടിം​ഗ് തായ്ലൻഡിൽ

ലിയോയുടെ സക്സസ് മീറ്റിന് പിന്നാലെ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗിന് എത്തി വിജയ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന് താൽക്കാലികമായ പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിം​ഗിന് തായ്ലൻഡിൽ എത്തിയിരിക്കുകയാണ് താരം. രണ്ടാഴ്ച തായ്ലൻഡിൽ ഷൂട്ടിം​ഗ് ഉണ്ടാകുമെന്നാണ് വിവരം. കുറച്ച് ആക്ഷൻ രം​ഗങ്ങളും ഇവിടെ വെച്ച് ഷൂട്ട് ചെയ്യും. തായ്ലൻഡ് ഷെഡ്യൂളിന് ശേഷം ചെന്നൈയിലായിരിക്കും ചിത്രീകരണം.

തിയറ്ററിൽ വൻ വിജയമായി തീർന്ന ലിയോയുടെ തംരംഗത്തിന് പിന്നാലെ വിജയ് ആരാധകർക്ക് ആവേശവുമായി ദളപതി 68ന്റെ ഓരോ അപ്ഡേറ്റും. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ദളപതി 68 നിർമ്മിക്കുന്നത്. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 68നുണ്ട്.

Also Read: Kudukku 2025 Ott Update: 'കുടുക്ക് 2025' ഒടിടിയിലെത്തുന്നു; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

 

ഇവരുവർക്കും പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 

കൂടാതെ ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News