ജലജ എന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടി തന്നെയാണ്. 29 വർഷങ്ങൾക്ക് ശേഷമാണ് ജലജ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വന്നത്. ഇത്തവണ മകളും ഉണ്ടായിരുന്നു കൂടെ. മാലിക് എന്ന സിനിമയിലൂടെ മഹേഷ് നാരായണനാണ് ജലജയെ കൊണ്ട് വന്നത്. ഫഹദിന്റെ അമ്മയുടെ വേഷമാണ് ജലജ ചെയ്തത്. ഒരു കരുത്തുറ്റ വാക്കുകൾ മൂർച്ചയുള്ള കഥാപാത്രം. സിനിമയിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സ്വന്തം മകൾ ദേവിയുമാണ്. ഇരുവരും സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്.
ഒരു സമയത്ത് തിളങ്ങി നിന്നിരുന്ന ജലജ പിന്നീട് വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തു. പിന്നീട് ബഹ്റൈനിലയിരുന്നു ജലജയും കുടുംബവും താമസിച്ചത്. ഈ അടുത്തിടെ മലയാളികൾക്ക് അഭിമാനമായി മാറുകയായിരുന്നു ജലജ. കാനിലെ ഫിലിം ഫെസ്റ്റിവലിൽ എത്തുന്ന ആദ്യ മലയാളനടിമാരാണ് ജലജയും മകൾ ദേവിയും. 'തമ്പ്' എന്ന തന്റെ ആദ്യ സിനിമ കാനിൽ പ്രദർശിപ്പിച്ച സന്തോഷത്തിലായിരുന്നു ഇരുവരും. സംവിധായകൻ ജി അരവിന്ദൻ, സിനിമയിൽ തനിക്ക് താങ്ങും തണലുമായി നെടുമുടി വേണു തുടങ്ങിയവരെയൊക്കെ തന്നെ ജലജ ഓർത്തെടുത്തു.
Also Read: Impam Movie : ലാലു അലക്സ് പ്രധാനവേഷത്തിലെത്തുന്ന 'ഇമ്പം'; ടൈറ്റിൽ പോസ്റ്റർ
1978 ലാണ് തമ്പ് റിലീസ് ചെയ്തത്. അന്ന് സിനിമ കാണാൻ അച്ഛനും അമ്മയ്ക്കും കുടുംബത്തോടെയുമാണ് ജലജ എത്തിയത്. വർഷങ്ങൾക്ക് ഇപ്പുറം കാനിൽ മകളോടൊപ്പം അതേ സിനിമ കാണുന്നു. സ്വപ്നം എന്നല്ലാതെ ജലജക്ക് പറയാൻ മറ്റ് വാക്കുകൾ കിട്ടുന്നില്ല. തമ്പിന് ശേഷം ജലജ പിന്നീട് മലയാള സിനിമയിൽ സജീവമായിരുന്നു. ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, എലിപ്പത്തായം തുടങ്ങിയ സിനിമകൾ എല്ലാം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നവയാണ്. വേനൽ എന്ന സിനിമ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.
Also Read: ഭാര്യയും ഭർത്താവുമായി സുരാജും ആൻ അഗസ്റ്റിനും ; ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോസ്റ്റർ
രണ്ടാം ക്‌ളാസ് മുതൽ ഫ്രഞ്ച് പഠിക്കുകയാണ് ജലജയുടെ മകൾ ദേവി. കാനിൽ എത്തിയപ്പോൾ അത് ഒരുപാട് ഗുണം ചെയ്‌തെന്ന് ദേവി പറഞ്ഞു. ഫെസ്റ്റിവൽ വേദിയിലും എയർപോർട്ടിലും ടാക്സിയിലുമൊക്കെ ഫ്രഞ്ച് വേണ്ടിവന്നു. കാനിലെ യാത്ര സ്വപ്നം പോലെ തന്നെയായിരുന്നു ഇരുവർക്കും. എന്തായാലും സ്വപ്നം സാക്ഷാത്കാരമായി എന്നത് മാത്രമല്ല മലയാള സിനിമയിൽ തന്നെ കാനിൽ എത്താനുള്ള ഭാഗ്യം ലഭിച്ച ഇരുവർക്കും ഇനി മലയാള സിനിമയിൽ സജീവമായി തുടരുമെന്നുള്ള കാര്യം കൂടി തുറന്നുപറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...