Vendhu Thanindhathu Kaadu: പൂച്ചയിൽ നിന്ന് പുലിയിലേക്ക്; മിന്നിച്ച് ജിവിഎമ്മും എആർ റഹ്‍മാനും, ആദ്യ പകുതി പ്രതീക്ഷ കൂട്ടുന്നു

Vendhu Thanithathu Kaadu Review : നിലനിൽപ്പിന് വേണ്ടി ജീവിക്കാൻ വേണ്ടി ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്. 

Written by - ഹരികൃഷ്ണൻ | Last Updated : Sep 15, 2022, 01:00 PM IST
  • നിലനിൽപ്പിന് വേണ്ടി ജീവിക്കാൻ വേണ്ടി ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്.
  • രാധിക ശരത്കുമാർ, നീരജ് മാധവ് തുടങ്ങിയവരെല്ലാം അവർ അവരുടെ രീതിയിൽ മികച്ചതാക്കി.
  • കഥ ഒരു മെല്ലെപ്പോക്കിൽ പോകുന്നുണ്ടെങ്കിലും അത് മറച്ചുപിടിച്ച് എൻഗേജിങ് ആക്കാൻ എ ആർ റഹ്മാൻ എന്ന മാന്ത്രികനെ കൊണ്ട് സാധിച്ചിട്ടുണ്ട്.
Vendhu Thanindhathu Kaadu: പൂച്ചയിൽ നിന്ന് പുലിയിലേക്ക്; മിന്നിച്ച് ജിവിഎമ്മും എആർ റഹ്‍മാനും, ആദ്യ പകുതി പ്രതീക്ഷ കൂട്ടുന്നു

ചിമ്പു– എ ആർ റഹ്മാൻ - ഗൗതം മേനോൻ ചിത്രം ‘വെന്ത് തനിന്തത് കാട്’ ആദ്യ ഷോയുടെ ആദ്യ പകുതി കഴിയുമ്പോൾ രണ്ടാം പകുതിയിലേക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി അവസാനിപ്പിക്കുകയാണ് ചിത്രം. പൂച്ചയായ ചിമ്പു പതിയെ പുലിയിലേക്ക് മാറുന്ന കാഴ്ചയാണ് ചിത്രം പറയുന്നത്. നിലനിൽപ്പിന് വേണ്ടി ജീവിക്കാൻ വേണ്ടി ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്. രാധിക ശരത്കുമാർ, നീരജ് മാധവ് തുടങ്ങിയവരെല്ലാം അവർ അവരുടെ രീതിയിൽ മികച്ചതാക്കി. 

കഥ ഒരു മെല്ലെപ്പോക്കിൽ പോകുന്നുണ്ടെങ്കിലും അത് മറച്ചുപിടിച്ച് എൻഗേജിങ് ആക്കാൻ എ ആർ റഹ്മാൻ എന്ന മാന്ത്രികനെ കൊണ്ട് സാധിച്ചിട്ടുണ്ട്. എ ആർ റഹ്‌മാനിൽ നിന്ന് പ്രതീക്ഷിക്കുന്നതിലധികം ചിത്രം ആരാധകർക്കായി നൽകുന്നുണ്ട്. ഒരു ഗ്യാൻസ്റ്റർ നിലത്തിലേക്ക് സിനിമ മാറുന്നുണ്ട്. ഒരു റൊമാന്റിക് ഗൗതം വാസുദേവ് മേനോൻ എന്ന ലേബൽ നിന്ന് മാറ്റിപിടിച്ച ഒരു വർക്ക് ഇതുവരെ ഗംഭീരമാണ്. ഗൗതം മേനോന്റെ സ്‌ട്രോങ് സോണ് ആയ ലവ് ട്രാക്ക് ആദ്യ പകുതിയിൽ കുറച്ച് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഒരുപാട് ഗൗരവമുള്ള വിഷയതിനിടയിൽ അനാവശ്യമായ പ്ളേസ്മെന്റ്റ് എന്ന് തോന്നിയാലും തെറ്റില്ല. ചിത്രത്തിൽ വില്ലനായി സിദ്ദിക്ക് എത്തുമെന്ന് പറയുമ്പോഴും ആദ്യ പകുതിയിൽ സ്‌ക്രീനിൽ സിദ്ദിക്ക് എത്തിയിട്ടില്ല. രണ്ടാം പകുതിയിൽ ഒരു പുലിയായ ചിമ്പുവിന്റെ ട്രാക്ക് പ്രതീക്ഷിക്കുകയാണ് ആരാധകർ. കഥ കൂടുതൽ ഫാസ്റ്റാക്കാൻ ഉള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.

ALSO READ: Vendhu Thanindhathu Kaadu : ഗൗതം മേനോൻ - ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഷിബു തമീൻസ് കേരളത്തിൽ എത്തിക്കും

ചിത്രം കേരളത്തിൽ എത്തിച്ചത്  ഷിബു തമീൻസാണ്. ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശം ഏറ്റെടുത്തത്  ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. വൻതുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന.

ചിത്രത്തിൻറെ പേരും പ്രഖ്യാപിച്ച സമയം മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരതിയാറുടെ അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍ എന്ന കവിതയിൽ നിന്ന് ചിത്രത്തിന് ഗൗതം മേനോൻ പേര് നൽകിയത്.  പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, എഡിറ്റർ - ആന്റണി,വരികൾ - താമരൈ, അഡീഷണൽ വോക്കൽ - രക്ഷിത സുരേഷ്, ദീപ്തി സുരേഷ്, നൃത്തസംവിധാനം - ബൃന്ദ, സ്റ്റൈലിംഗും വസ്ത്രാലങ്കാരവും - ഉത്തരാ മേനോൻ, ആക്ഷൻ ഡയറക്ടർമാർ - ലീ വിറ്റേക്കർ, യാനിക്ക് ബെൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അശ്വിൻകുമാർ, കളറിസ്റ്റ് - ജി ബാലാജി, സൗണ്ട് ഡിസൈൻ - സുരൻ ജി, എസ് അളഗിയക്കൂത്തൻ, ശബ്ദമിശ്രണം - സുരൻ ജി, ഡയലോഗ് റെക്കോർഡിസ്റ്റ് - ഹഫീസ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News