Vedikettu Movie: 'വെടിക്കെട്ടി'ന്‍റെ ടീസറുമായി "നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ " വരുന്നു

Vedikettu Movie Teaser Update : ബാലയും, പൃഥ്വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും ചേർന്നാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിടുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 01:01 PM IST
  • അടുത്തിടെ ട്രോളോട് ട്രോളായി മാറിയ 'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്' എന്ന നടൻ ബാല പറയുന്ന ഡയലോഗിനൊപ്പമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
  • ബാലയും, പൃഥ്വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും ചേർന്നാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിടുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.
  • വെടിക്കെട്ട് ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്നാണ്.
Vedikettu Movie: 'വെടിക്കെട്ടി'ന്‍റെ ടീസറുമായി "നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ " വരുന്നു

വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെടിക്കെട്ടിന്റെ ടീസർ ഉടനെത്തും. എന്നാൽ ഇപ്പോൾ ടീസർ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുന്ന പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്തിടെ ട്രോളോട് ട്രോളായി മാറിയ 'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്' എന്ന നടൻ ബാല പറയുന്ന ഡയലോഗിനൊപ്പമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ബാലയും, പൃഥ്‌വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും ചേർന്നാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിടുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് പേരും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിടുന്നത്.

അമൃത ടീവിയുടെ ഫൺസ് അപ്പോൺ എ ടൈം എന്ന പരിപാടിയിലായിരുന്നു ടിനി ടോം പണ്ട് ബാല തൻറെ ചിത്രത്തിനായി വിളിച്ച അനുഭവത്തെ കുറിച്ച് പറയുന്നത്. സാധാരണ മിക്ക ട്രോളുകളുടെയും കഥാപാത്രമായി മാറുന്ന ടിനി ഇത്തവണ തന്റെ അനുഭവം കൊണ്ട് ബാലയെ ട്രോളന്മാർക്ക് ഇട്ട് കൊടുക്കുകയായിരുന്നു. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായാണ് ബാല ടിനി ടോമിനെ വിളിച്ചത്. താനും അനൂപ് മേനോൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നൊരു ചിത്രം ചെയ്യുന്നു അതിലേക്ക് വരണം എന്നായിരുന്നു ബാല ടിനിയോട് പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡകക്ഷനിൽ നിന്നും വിളിക്കുന്നയാളോട് പറയണം എന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പല വട്ടം പറഞ്ഞിട്ടും പെയ്മെൻറ് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയില്ല.

ALSO READ: 'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്' എന്ന വൈറൽ ഡയലോഗ് ഇനി സിനിമയാകുന്നു; ഇക്കാര്യം ടിനി ടോം അറിയിച്ചത് ബാലയോട്

ഓരോ തവണയും ബാല വിളിക്കുകയും നാൻ,അനൂപ് മേനോൻ ഉണ്ണി മുകുന്ദൻ പൃഥ്വിരാജ് എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുകയും തുക കുറയ്ക്കണമെന്ന് പറയുകയും ചെയ്തുവത്രെ.അവസാനം ഫ്രീയായി എത്താം എന്ന് അറിയിച്ച് ടിനി ടോം ഫോൺ വെച്ചു. അവസാനം ഷൂട്ടിങ്ങ് പൂർത്തിയപ്പോൾ ട്രാവലിങ്ങ് എക്സ്പെൻസ് ചോദിച്ചപ്പോഴും നാൻ, അനുപ് മേനോൻ, പൃഥി രാജ് എന്ന് ബാല ആവർത്തിച്ചെന്നും രസകരമായാണ് ടിനി ടോം പരിപാടിയിൽ പറഞ്ഞത്. അധികം താമസിക്കാതെ ടിനി ടോമിൻറെ ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് ബാലക്ക് ട്രോൾ പൂരമായിരുന്നു. 

അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍  ബാല ആദ്യമായി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ദി ഹിറ്റ് ലിസ്റ്റ്.ആക്ഷനും റൊമാന്‍സിനും സസ്പന്‍സിനും സെന്റിമെന്‍സിനും തുല്യ പ്രാധാന്യമുള്ള സിനിമയില്‍ ബാലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ വൈറലായ ഈ ഡയലോഗാണ് വെടിക്കെട്ട് തീം ഉപയോഗിച്ചിരിക്കുന്നത്. 

വെടിക്കെട്ട് ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്നാണ്. കെട്ടുറപ്പുള്ള തിരക്കഥയ്ക്കും മികച്ച അഭിനയത്തിനും പ്രശസ്തി നേടിയ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിബിൻ ജോർജ്‌ കൂട്ട്കെട്ട് വീണ്ടുമെത്തുമ്പോൾ ഒരു മികച്ച ചിത്രം തന്നെ ലഭിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഉത്സവാഘോഷ പ്രതീതി ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്. 

ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: ഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ:  എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം:  ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News