ലീനാമണി കൊലക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ; അറസ്റ്റിലായത് ലീന മണിയുടെ ഭർത്താവിൻ്റെ സഹോദരങ്ങൾ

ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 03:59 PM IST
  • ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു
  • ഇത് സംബന്ധിച്ച് കോടതിയിലും അയിരൂർ പൊലീസിലും ലീനാമണി നിരവധി പരാതികളും നൽകിയിരുന്നു
  • കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപാണ് ഭർത്യസഹോദരൻ അഹദും ഭാര്യ റഹീനയും ലീനമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസിക്കുന്നത്
ലീനാമണി കൊലക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ; അറസ്റ്റിലായത് ലീന മണിയുടെ ഭർത്താവിൻ്റെ സഹോദരങ്ങൾ

തിരുവനന്തപുരം: വർക്കല ലീനാ മണി കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിൽ.അഹദ്, ഷാജി എന്നിവരാണ് അറസ്റ്റിലായത്. സ്വത്ത് തർക്കത്തിൻ്റെ പേരിലായിരുന്നു കൊലപാതകം. ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് ജൂലായ് 16-ന് രാവിലെയാണ്  ലീനാമണി കൊല്ലപ്പെട്ടത്. ലീനമണിയുടെ ഭർത്താവ് സിയാദ് എന്ന് വിളിക്കുന്ന എം.എസ് ഷാൻ ഒന്നരവർഷം മുന്നേ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. 20 വർഷത്തോളം സഹായിയായി നിൽക്കുന്ന  തമിഴ്നാട് സ്വദേശിനി സരസുവിനൊപ്പമാണ് ലീനാമണി കഴിഞ്ഞു വന്നത്.

ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു.  ഇത് സംബന്ധിച്ച് കോടതിയിലും അയിരൂർ പൊലീസിലും ലീനാമണി നിരവധി  പരാതികളും നൽകിയിരുന്നു.  കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർത്യസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസിക്കുന്നത്.

ALSO READ: Ambadi murder: കായംകുളത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ നേതാവ്; വെട്ടിയത് ക്വട്ടേഷൻ സംഘം

തുടർന്നുള്ള ദിവസങ്ങളിൽ ഇവരിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനം ലീനാമണിക്ക് നേരിടേണ്ടി വന്നതിനെത്തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.കോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് അഹദിന് കൈമാറുകയും മേലിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത് എന്ന് പൊലീസ് താക്കീത് നൽകുകയും ചെയ്തു.തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. 

ലീനാമണിയുടെ ഭർത്യസഹോദരങ്ങളായ ഷാജി , അഹദ്, മുഹ്‌സിൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.  കസ്റ്റഡിയിലായിരുന്ന അഹദിന്റെ ഭാര്യ ഇടവ സ്വദേശിനി റഹീനക്ക് സംഭവത്തിൽ വ്യക്തമായ പങ്ക് ഉണ്ടെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു.  ഫോറൻസിക് ഉദ്യോഗസ്ഥർ ലീനാമണിയുടെ വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.കൊലക്ക് ഉപയോഗിച്ച ഇരുമ്പ് പട്ട പൊലീസ് കണ്ടെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News