കോഴിക്കോട്: 'കാന്താര' സിനിമയിലെ വരാഹരൂപം പകർപ്പവകാശ കേസുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം ഹൈക്കോടതി കോടതി നിർദ്ദേശം. പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.
16,17 തീയതികളിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ സംഗീത സംവിധായകൻ അജനീഷ് ലോകനാഥിനോടാണ് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിർദേശിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കാനും കോടതി നിർദേശിച്ചു. കപ്പ ടി.വിക്കുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകർപ്പാണ് വരാഹരൂപം എന്ന ഗാനം. മാതൃഭൂമിക്കാണ് നവരസത്തിന്റ പകർപ്പാവകാശം.
അതേസമയം മിൽമ - നന്ദിനി തമ്മിലുള്ള തർക്കത്തില്‍ ഇടപെടാൻ ഒരുങ്ങി കേരള സർക്കാർ. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും. നന്ദിനി കേരളത്തില്‍ അനിയന്ത്രിതമായി ഔട്ട്‌ലെറ്റുകൾ തുറന്നത് സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെയാണ് കർണാടക സർക്കാറിനെ ബോധ്യപ്പെടുത്തും.
ഇതിനുപുറമേ ദേശീയ ക്ഷീരവികസന ബോർഡിനും പരാതി നൽകും. കർണ്ണാടക സർക്കാറിന്റെ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾക്കെതിരെ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ അനാവശ്യമായ മൽസരങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള്‍ തുടങ്ങിയത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്‍മ പരസ്യമായി നിലപാടെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...