Valimai Movie : വലിമൈ റിസർവേഷൻ: കേരളത്തിൽ നാളെ മുതൽ ആരംഭിക്കും

Valimai Release date ഫെബ്രുവരി 24നാണ് ചിത്രത്തിന്റെ റിലീസ്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 07:53 PM IST
  • ഫെബ്രുവരി 24നാണ് ചിത്രത്തിന്റെ റിലീസ്.
  • പാന്‍ ഇന്ത്യ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്.
  • ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.
  • 2022 ൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജിത്തിന്റെ വലിമൈ.
Valimai Movie : വലിമൈ റിസർവേഷൻ: കേരളത്തിൽ നാളെ മുതൽ ആരംഭിക്കും

കൊച്ചി: അജിത് കുമാർ ചിത്രം വലിമൈയുടെ കേരളത്തിലെ റിസർവേഷൻ നാളെ മുതൽ ആരംഭിക്കും. ഫെബ്രുവരി 24നാണ് ചിത്രത്തിന്റെ റിലീസ്. 

പാന്‍ ഇന്ത്യ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. 2022 ൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജിത്തിന്റെ വലിമൈ. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തുന്നത്. 

ALSO READ : Upacharapoorvam Gunda Jayan : കല്യാണവും ഒളിച്ചോട്ടവും വിശേഷങ്ങളുമായി ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ട്രെയ്‌ലറെത്തി

കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു. ചിത്രം പൊങ്കലിന് തിയേറ്ററിൽ എത്തിക്കാനായിരുന്നു ഒരുങ്ങിയിരുന്നത്. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ റിലീസിങ് മാറ്റി വെക്കുകയായിരുന്നു.

ALSO READ : Bheeshma Parvam : ഭീഷ്മപർവ്വത്തിലെ ഗാനം ആലപിച്ച് ശ്രീനാഥ്‌ ഭാസി, ചുവടുവെച്ച് സൗബിന്‍; പറുദീസയെത്തി

ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News