സമ്മിശ്ര പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ധനുഷ് നായകനായ വാത്തി. ഫെബ്രുവരി 17 ന് തിയേറ്ററിലെത്തിയ ചിത്രം ടോളിവുഡിലും, കോളിവുഡ് ഇൻഡസ്ട്രിയിലും വലിയ ഹിറ്റ് സമ്മാനിച്ചു. തെലുങ്കിൽ സർ എന്നായിരുന്നു ചിത്രത്തിന്റെ പേര്. 100 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്. മാർച്ച് 17ന് ചിത്രം ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. വെങ്കി അട്ടലൂരി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
സിത്താര എന്റർടൈൻമെന്റ്സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറിൽ എത്തിയ ചിത്രം നാഗ വാംസിസും സായി സൗജന്യയും ചേർന്നാണ് നിർമ്മിച്ചത്. മാർച്ച് 6 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 67.47 കോടി രൂപ നേടി. 37.16 കോടി തമിഴിലും 30.31 കോടി തെലുങ്കിലുമാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 17ാമത്തെ ദിവസം ചിത്രം ആഗോളതലത്തിൽ 100 കോടി പിന്നിട്ടിരുന്നു.
If Dhanush was our #Vaathi, we’d be ready to give up P.T period to attend his class!
Vaathi is coming to Netflix on the 17th of March! pic.twitter.com/GJbqgZ0zFY— Netflix India South (@Netflix_INSouth) March 12, 2023
സംയുക്ത, പി. സായ്കുമാർ, തനിക്കെല്ല ഭരണി, ആടുകളം നരേൻ, ഇളവരസ്, ഹരീഷ് പേരടി, സമുദ്രക്കനി, സുമന്ത് തുടങ്ങി തമിഴിലും തെലുഗിലുമുള്ള വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ഇതിലെ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ജി.വി പ്രകാശ് കുമാറാണ് സംഗീതം നിർവ്വഹിച്ചത്.
Also Read: Pappachan Olivilaanu: നായകനായി സൈജു കുറുപ്പ്; 'പാപ്പച്ചൻ ഒളിവിലാണ്' ഫസ്റ്റ് ലുക്കെത്തി
രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുഗിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും വാത്തിക്കുണ്ട്.
നവീൻ നൂളി ആണ് ചിത്രസംയോജനം. തിരക്കഥ എഴുതിയത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത് വെങ്കടാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊള്ളയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവി നെറ്റ്‌വർക്കിനാണ് വിറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...