വിവാദങ്ങൾക്കിടയിൽ ഷെഫീക്കിന്റെ സന്തോഷം സിനിമയെ കുറിച്ച് ബാല സംസാരിക്കുന്ന പഴയ വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. സിനിമയുടെ ഒരു വരി മാത്രം പറഞ്ഞതെ ഒള്ളു. ഞാൻ ഒരു സിനിമ ചെയ്തപ്പോൾ നീ ഒന്നും ചോദിക്കാതെ അഭിനയിച്ചു, നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാനും അങ്ങനെ വരുമെന്ന് താൻ പറഞ്ഞതായി ബാല പറയുന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി ഒരു നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞാൻ ഉണ്ണിയുടെ സിനിമയിൽ അഭിനയിക്കുന്നതെന്നും ബാല പറയുന്നുണ്ട്. തന്നോട് തിരിച്ച് വരണമെന്ന് ഉണ്ണി ആവശ്യപ്പെട്ടുവെന്നും, ആ മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂവെന്നും വീഡിയോയിൽ പറയുന്നുണ്ട്.
നിങ്ങൾക്ക് എന്റെ എല്ലാ ഭാവികങ്ങളും ആശംസിക്കുന്ന എന്ന അടിക്കുറുപ്പോടെയാണ് ഉണ്ണിമുകുന്ദൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ മാളികപുറം സിനിമ ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണെന്നും എല്ലാവരും കാണണമെന്നും താരം പറഞ്ഞു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്. എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു.
സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു. ബാലക്ക് പണം നൽകിയെന്ന് കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തി. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനd രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
പണം ലഭിക്കാതെ ആരും സിനിമയിൽ ജോലി ചെയ്തിട്ടില്ല. താൻ പറഞ്ഞതിന്റെ പേരിലാണ് സംവിധായകന് എതിർപ്പുണ്ടായിട്ടും സിനിമയിലേക്ക് ബാലയെ തിരഞ്ഞെടുത്തത്. ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ മിമിക്രി താരങ്ങളെ ഉപയോഗിച്ച് ബാലയ്ക്കു വേണ്ടി മൂന്ന് സീനുകൾ ഡബ്ബ് ചെയ്യേണ്ടി വന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ബാലയുടെ ഒരു ചിത്രത്തിൽ താൻ പ്രതിഫലം ഇല്ലാതെ അഭിനയിച്ചുവെന്നും ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമായിരുന്നു എന്നും ഉണ്ണിമുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...