United Kingdom Of Kerala: ''ഉപചാരപൂർവ്വം ഗുണ്ട ജയൻ"എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ ഒരുക്കുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള"; ടൈറ്റിൽ പോസ്റ്റർ

United Kingdom Of Kerala Movie: സംവിധായകൻ അൽഫോൻസ് പുത്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 2, 2024, 10:38 AM IST
  • ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ചിത്രം നിർമിക്കുന്നത്
  • സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു
United Kingdom Of Kerala: ''ഉപചാരപൂർവ്വം ഗുണ്ട ജയൻ"എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ ഒരുക്കുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള"; ടൈറ്റിൽ പോസ്റ്റർ

''ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോ. റോണി, മനോജ് കെയു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു.

ALSO READ: പണി സിനിമയിലെ റേപ്പ് സീനിന് എതിരെ വിമർശനക്കുറിപ്പ്; ജോജു ജോർജ് ഭീഷണിപ്പെടുത്തിയെന്ന് റിവ്യൂവർ

എഡിറ്റർ- അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ. കല- സുനിൽ കുമരൻ. മേക്കപ്പ്-ഹസ്സൻ വണ്ടൂർ. വസ്ത്രാലങ്കാരം- മെൽവി ജെ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ. സ്റ്റിൽസ്- ബിജിത്ത് ധർമ്മടം. പരസ്യകല- ഓൾഡ് മോങ്ക്സ്. ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഉടൻ പ്രദർശനത്തിന് എത്തും. പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News