Neelavelicham: പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും നീലവെളിച്ചം; ട്രെയിലർ പുറത്തിറങ്ങി

Neelavelicham trailer: നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള മലയാളത്തിലെ ആദ്യ ഹൊറർ സിനിമയാണ് 1964ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം. 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചം ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 07:49 PM IST
  • ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്.
  • റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ.
  • ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.
Neelavelicham: പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും നീലവെളിച്ചം; ട്രെയിലർ പുറത്തിറങ്ങി

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ.പി. എം റെക്കോർഡ്സ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലർ പുറത്തിറങ്ങിയത്. ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ചിത്രത്തിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു  നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിൻസെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 

ALSO READ: ഉടനെത്തും 'രോമാഞ്ചം' ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാട്ടിൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. 

 

ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ. 

മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, നിക്സൺ ജോർജ്. സ്ട്രിംഗ്‌സ് ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ്, ജോസുകുട്ടി, കരോൾ ജോർജ്, ഫ്രാൻസിസ്, സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ. സംഘട്ടനം സുപ്രീം സുന്ദർ, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാൻസിറ്റി. പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News