ഞെട്ടിച്ചുകൊണ്ട് ടൈഗേഴ്സ് ഇന്‍വേഷന്‍; ടൈഗര്‍ നാഗേശ്വര റാവുവിന്റെ ടീസര്‍

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 04:45 PM IST
  • നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്
  • മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ വമ്പന്‍ ഹിറ്റിലേക്കാണ് ടീസര്‍ കുതിക്കുന്നത്
  • രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്
ഞെട്ടിച്ചുകൊണ്ട് ടൈഗേഴ്സ് ഇന്‍വേഷന്‍; ടൈഗര്‍ നാഗേശ്വര റാവുവിന്റെ ടീസര്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. 'ടൈഗേഴ്സ് ഇന്‍വേഷന്‍' എന്ന പേരിലുള്ള ടീസര്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. മാസ് മഹാരാജ രവി തേജയുടെ പുതിയൊരു ഗെറ്റപ്പും പ്രകടനശൈലിയുമാണ്‌ ടീസറില്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക. മികച്ച അഭിപ്രായത്തോടെ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ വമ്പന്‍ ഹിറ്റിലേക്കാണ് ടീസര്‍ കുതിക്കുന്നത്.

ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, തുടങ്ങി രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ മോഷണം നടത്തിയ സ്റ്റുവര്‍ട്ട്പുരത്തെ മോഷ്ടാവ് ടൈഗര്‍ നാഗേശ്വര റാവു മദ്രാസ് സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ചാടിയതിനെപ്പറ്റിയുള്ള വാര്‍ത്തയോടെയാണ് ടീസര്‍ തുടങ്ങുന്നത്. ഇത്തരമൊരു സംഭവം ആദ്യമായതിനാല്‍ പോലീസുകാര്‍ അന്ധാളിച്ചിരിക്കുകയാണ്. തുടര്‍ന്ന് ടൈഗറിന്റെ കഴിവുകളെപ്പറ്റി മുരളി ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്. ഒരു മാസ് ഹീറോയ്ക്ക് വേണ്ടുന്ന എല്ലാ ഗുണഗണങ്ങളും അടങ്ങിയ ടൈഗറിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. 

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. 

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News