Thundu OTT Platform : തല്ലുമാല സിനിമയുടെ നിർമാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ ബിജു മേനോൻ ചിത്രമാണ് തുണ്ട്. ഫെബ്രുവരി 16ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ചിത്രം കൂടുതൽ പ്രേക്ഷകരിലേക്കത്തിയില്ല. ഇപ്പോഴിതാ തുണ്ട് ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സാണ് തുണ്ട് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ അർധരാത്രി (മാർച്ച് 15) മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങി.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാൻ ഒപ്പം ഛായഗ്രാഹകൻ ജിംഷി ഖാലിദ് ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി യുവാക്കൾക്ക് ഇടയിൽ ട്രെൻഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പർ മെഗാ ഹിറ്റ് ചിത്രവും സൗബിൻ ഷാഹീർ ബിനു പപ്പു നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയൽവാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് "തുണ്ട്".
ALSO READ : OTT Releases : മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ തുണ്ട് വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ബിജു മേനോന് പുറമെ ഷൈൻ ടോം ചാക്കോ, ഉണ്ണി മായ, അഭിരാം രാധകൃഷ്ണൻ, വിനീത തട്ടത്തിൽ, എം എസ് ഗോകുലൻ, ഷാജു ശ്രീധർ, ധർമജൻ, അൽത്താഫ് സലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിർമ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകുന്നത്.
എഡിറ്റിംഗ്-നമ്പു ഉസ്മാൻ, ആർട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ,ഫൈനൽ മിക്സ്-എം. ആർ രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കണ്ട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കൊസ്റ്റും-മാഷർ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യർ,കൊറിയോഗ്രാഫി-ഷോബി പോൾരാജ്,ആക്ഷൻ-ജോളി ബാസ്റ്റിന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഗസ്റ്റിൻ ഡാൻ,അസോസിയേറ്റ് ഡയറക്ടർ-ഹാരിഷ് ചന്ദ്ര,സ്റ്റിൽ-രോഹിത് കെ സുരേഷ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി-ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ,ഡിസൈൻ-ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.