Tholvi FC Movie: ഷറഫുദ്ദീൻ ചിത്രം 'തോൽവി എഫ്സി' ഷൂട്ടിം​ഗ് തുടങ്ങി; ഒപ്പം ഫസ്റ്റ് ലുക്കുമെത്തി

ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം സി ഷാജിയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 12:53 PM IST
  • പേര് പോലെ തന്നെ ഫുട്ബോളുമായി ബന്ധപ്പെട്ടുള്ളതാകും ഈ ചിത്രത്തിന്റെ കഥയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന.
  • ഒരു ചായ ​ഗ്ലാസും അതിനുള്ളിലൂടെ മൂന്ന് പേരെ കാണുകയും ചെയ്യാം പോസ്റ്ററിൽ.
  • ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Tholvi FC Movie: ഷറഫുദ്ദീൻ ചിത്രം 'തോൽവി എഫ്സി' ഷൂട്ടിം​ഗ് തുടങ്ങി; ഒപ്പം ഫസ്റ്റ് ലുക്കുമെത്തി

ഷറഫുദ്ദീൻ നായകനാകുന്ന തോൽവി എഫ്സി ചിത്രീകരണം തുടങ്ങി. ഇതിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എബ്രഹാം ജോസഫാണ്. നേഷൻ വൈഡ്സ് പിക്ചേഴ്സിന്റെ ബാനറിലാണ് തോൽവി എഫ്സി നിർമ്മിക്കുന്നത്. ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം സി ഷാജിയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. 

പേര് പോലെ തന്നെ ഫുട്ബോളുമായി ബന്ധപ്പെട്ടുള്ളതാകും ഈ ചിത്രത്തിന്റെ കഥയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന. ഒരു ചായ ​ഗ്ലാസും അതിനുള്ളിലൂടെ മൂന്ന് പേരെ കാണുകയും ചെയ്യാം പോസ്റ്ററിൽ. അതിലൊരാൾ ഫുട്ബോൾ ജേഴ്സി ധരിച്ചിട്ടുണ്ട്. ബോളും കയ്യിലുണ്ട്. സംവിധായകൻ ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു മട്ടമന, ജോസഫ് ചാക്കോ എന്നിവർ സഹനിർമ്മാതാക്കളാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ് ​ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത്. 

1770 Movie: ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവൽ ആനന്ദമഠം സിനിമയാകുന്നു; സംവിധായകൻ രാജമൗലിയുടെ ശിഷ്യൻ

എസ്.എസ് രാജമൗലിയുടെ ശിഷ്യൻ അശ്വിൻ ഗംഗരാജു ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 1770 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ബംഗാളി നോവലായ ആനന്ദമഠത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ശൈലേന്ദ്ര കെ. കുമാർ, സുജയ് കുട്ടി, കൃഷ്ണ കുമാർ ബി, സൂരജ് ശർമ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബഹുഭാഷാ ചിത്രം എസ്.എസ് 1 എന്റർടെയ്ൻമെന്റ്, പി.കെ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം. ഈച്ചയിലും ബാഹുബലി ചിത്രങ്ങളിലും എസ്.എസ് രാജമൗലിയുടെ അസിസ്റ്റന്റായിരുന്നു അശ്വിൻ ഗംഗരാജു. 2021ൽ നിരൂപക പ്രശംസ നേടിയ ആകാശവാണിയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. 

'ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു, എന്നാൽ വി വിജയേന്ദ്ര പ്രസാദ് സാറിനെ പോലെ ഇതിഹാസ തുല്യനായ ഒരാൾ അനുയോജ്യമായ കഥയും തിരക്കഥയും എഴുതിയതിനാൽ, കടലാസിൽ തന്നെ ഞങ്ങൾക്ക് ലഭിച്ചത് ഒരു ബ്ലോക്ക്ബസ്റ്റർ സിനിമാറ്റിക് അനുഭവമാണെന്ന് ഞാൻ കരുതുന്നു' എന്നാണ് ചിത്രത്തിനെ കുറിച്ച് സംവിധായകൻ അശ്വിൻ ഗംഗരാജു പറഞ്ഞത്. 

'ഒരു സംവിധായകൻ  എന്ന നിലയിൽ, ആനുകാലിക സജ്ജീകരണങ്ങൾ, ഇമോഷൻസ്, ജീവിതത്തേക്കാൾ വലിയ ആക്ഷൻ എന്നിവയുള്ള കഥകളിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപ്പെടാറുണ്ട്. ഇത് എനിക്ക് തികച്ചും അനുയോജ്യമാണ്. തുടക്കത്തിൽ എനിക്ക് അൽപ്പം സംശയമുണ്ടായിരുന്നു, പക്ഷേ ഞാൻ റാമിനോട് സംസാരിച്ചു. കമൽ മുഖർജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും കേട്ടതിന് ശേഷം എനിക്ക് ആത്മവിശ്വാസം ലഭിച്ചു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാതാക്കളായ ശൈലേന്ദ്ര ജി, സുജയ് കുട്ടി സാർ, കൃഷ്ണകുമാർ സാർ, സൂരജ് ശർമ്മ എന്നിവരെ ഞാൻ മുംബൈയിൽ കണ്ടു. സിനിമയെ കുറിച്ചും അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ കുറിച്ചും ഞങ്ങൾ ദീർഘനേരം ചർച്ച ചെയ്തു. ഒരു ടീമായി പ്രവർത്തിക്കാൻ അവരുമായി ഊഷ്മള ബന്ധവും ഉണ്ടാക്കി,' എന്നും അശ്വിൻ പറഞ്ഞു.

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ദസറയ്ക്ക് മുമ്പ് ചിത്രത്തിലെ പ്രധാന നായകനെ തീരുമാനിക്കും. വരുന്ന ദീപാവലിയോടെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും പ്രഖ്യാപിക്കും. അശ്വിൻ തന്റെ ടീമിനൊപ്പം ഈ കാലഘട്ടത്തെക്കുറിച്ച് ഗവേഷണം നടത്തുകയും മികച്ച സിനിമ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. പി.ആർ.ഒ ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News