ഈ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഇല്ല; 18 വർഷമായി ഞാൻ സിനിമ ഫീൽഡിൽ ഉണ്ട്; 'അവൾക്കൊപ്പം' വന്ന വഴി

എന്നാൽ തിരക്കഥ ഇല്ലാതെ ഉണ്ടാക്കിയെടുത്ത സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. അവൾക്കൊപ്പം ഷൂട് ചെയ്ത വഴികളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്രീജിത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 02:10 PM IST
  • ഹാഷ്ടാഗ് അവൾക്കൊപ്പം
  • സിനിമയിൽ കോണ്ഫിഡൻസ് ഉണ്ടാവാൻ കാരണം സ്ക്രിപ്റ്റ് അല്ല
 ഈ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഇല്ല; 18 വർഷമായി ഞാൻ സിനിമ ഫീൽഡിൽ ഉണ്ട്; 'അവൾക്കൊപ്പം' വന്ന വഴി

പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് സിനിമ തിയേറ്ററിലേക്ക് വരുമ്പോൾ ഒരിക്കലും വഴികൾ എളുപ്പമല്ല. കടന്ന് പോയ വഴികളെക്കുറിച്ച് സംവിധായകൻ ശ്രീജിത് കൃഷ്ണ മനസ്സ് തുറക്കുമ്പോൾ മറ്റൊരു രസകരമായ സംഭവം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏതൊരു സിനിമയ്ക്കും തിരക്കഥ പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ തിരക്കഥ ഇല്ലാതെ ഉണ്ടാക്കിയെടുത്ത സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. അവൾക്കൊപ്പം ഷൂട് ചെയ്ത വഴികളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്രീജിത്. വാക്കുകൾ ഇങ്ങനെ

"സിനിമയിൽ കോണ്ഫിഡൻസ് ഉണ്ടാവാൻ കാരണം സ്ക്രിപ്റ്റ് അല്ല. കാരണം സിനിമയ്ക്ക് സ്ക്രിപ്റ്റ് ഇല്ല. ശെരിക്കും ഞാൻ വേറെയൊരു സിനിമയുടെ പുറകിൽ ആയിരുന്നു. 18 വർഷമായി ഞാൻ സിനിമ ഫീൽഡിൽ ഉണ്ട്. ഞങ്ങൾ ഒരു ടീം ഗ്രൂപ്പ് ആണ്. ഞങ്ങൾ ഒരു സിനിമ ചെയ്യണമെന്ന പ്ലാനിംഗും ഇല്ലായിരുന്നു. എല്ലാവരും ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്.  അപ്പോൾ നമുക്കും ഒന്ന് ചെയ്താലോ എന്ന പ്ലാനിൽ നിന്നാണ് തുടങ്ങിയത്. ആദ്യ ഷൊർട് ഫിലിം ചെയ്യാനായിരുന്നു പദ്ധതി. പിന്നെ അത് സിനിമയാക്കാം കുറച്ചുകൂടി വൈഡ് ആക്കി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു യാത്രയിൽ എന്റെ സുഹൃത്ത് അവന്റെ ജീവിതത്തിലെ കഥ പറയുകയായിരുന്നു. ആ കഥയാണ് ഈ സിനിമയുടെ പ്രചോദനം. സിനിമ ഭൂരിഭാഗവും കാറിനകത്താണ്. അങ്ങനെ ഷൂട്ട് ചെയ്യാം. അങ്ങനെയാണ് അവൾക്കൊപ്പം സിനിമ വരുന്നത്.മയ്ക്ക് സ്‌ക്രിപ്റ്റ് ഇല്ല; 18 വർഷമായി ഞാൻ സിനിമ ഫീൽഡിൽ ഉണ്ട്; '#അവൾക്കൊപ്പം' വന്ന വഴി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News