The Teacher OTT Release : അമല പോളിന്റെ ടീച്ചർ ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

The Teacher Movie OTT Release Update :  ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 23 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടീച്ചർ. 

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 12:40 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്.
  • ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 23 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടീച്ചർ.
    തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
The Teacher OTT Release : അമല പോളിന്റെ ടീച്ചർ ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

അമലാ പോൾ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ടീച്ചറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 23 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടീച്ചർ. തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമാണ് ചിത്രത്തിൻറെ പ്രമേയം.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും  വിടിവി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ച ചിത്രമാണ് ടീച്ചർ.  വിവേകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പി വി ഷാജി കുമാറും വിവേകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. 

ALSO READ: Teacher Movie Review : ക്‌ളാസിലെ കുറച്ച് കുട്ടികളെ മാത്രമല്ല; പുരുഷസമൂഹത്തെ അടിവരയിട്ട് പഠിപ്പിക്കും ഈ ടീച്ചർ; റിവ്യൂ

ഒരു പെൺകുട്ടി ഷോട്സ് ഇട്ട് നടന്നാൽ എന്താണ് കുഴപ്പം? കമന്റടിക്കാൻ അതൊരു ലൈസൻസ് അല്ല. ടീച്ചർ പുരുഷ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ തുടക്കത്തിൽ 10 വയസ്സുകാരിയായ കുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നത് സിനിമയിൽ വെറുതെ കാണിക്കുന്നതല്ല. ഇന്നും നിരന്തരമായി സംഭവിക്കുന്നത് നമ്മൾ സംസാരിച്ചേ മതിയാവു. വിവേക് അങ്ങനെയൊരു ശ്രമം തന്നെയാണ് നടത്തിയിരിക്കുന്നത്. ദേവിക എന്ന ടീച്ചറായി അമല പോൾ തകർത്തിട്ടുണ്ട്. ദേവിക അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പ്രേക്ഷകന് കൊള്ളുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അമല വിജയിച്ചിട്ടുണ്ട്. 

ദേവിക സ്വയം പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ പാഠങ്ങൾ ഉള്ളതുകൊണ്ട് തന്നെ സമൂഹം ദേവികയെ പഠിപ്പിക്കുന്നതും ദേവിക സമൂഹത്തെ പഠിപ്പിക്കുന്നതും ഒക്കെ 'ടീച്ചറായി മാറുന്നുണ്ട്. അമലാ പോൾ മലയാളത്തിൽ അഭിനയിച്ചിരിക്കുന്ന സിനിമകളിൽ ഏറ്റവും ശക്തമായ കഥാപാത്രമാണ് ടീച്ചറിലെ ദേവിക എന്ന റോൾ. ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീച്ചർ’.

ചെമ്പൻ വിനോദ് ക്ലൈമാസ്ക് അടുക്കുന്ന രംഗങ്ങളിൽ എത്തിയപ്പോൾ അതൊരു മികച്ച കഥാപാത്രമായി മാറി. മഞ്ജു പിള്ളയും ഹക്കീം ഷായും അവർ അവരുടെൻ കഥാപാത്രങ്ങൾ മികച്ചതാക്കി. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിറ്റിവി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിനായി അൻവർ അലി, യുഗഭാരതി എന്നിവർ എഴുതിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News