Thalavan movie: ആ കാഴ്ച കണ്ട യാത്രക്കാർ ‍ഞെട്ടി! ആസിഫ് അലിയും തലവൻ ടീമും മെട്രോയിൽ

Asif Ali in Kochi Metro: ആദ്യ വീക്കെൻഡ് കഴിയുമ്പോൾ മികച്ച പ്രേക്ഷകാഭിപ്രായം നേടി ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തലവൻ ജൈത്രയാത്ര തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 02:33 PM IST
  • സംവിധായകൻ ജിസ് ജോയും ആസിഫ് അലിയുടെ കൂടെ ഉണ്ടായിരുന്നു.
  • തിരക്ക് മൂലമാണ് മെട്രോയിൽ അടുത്ത തീയറ്ററിലേക്ക് പോകാമെന്നു തീരുമാനിച്ചത്.
  • സിനിമാ താരവും സംഘവും മെട്രോയിൽ പോവുന്നത് കണ്ട യാത്രക്കാർക്ക് കൗതുകമായി.
Thalavan movie: ആ കാഴ്ച കണ്ട യാത്രക്കാർ ‍ഞെട്ടി! ആസിഫ് അലിയും തലവൻ ടീമും മെട്രോയിൽ

കൊച്ചി മെട്രോ പോലെ അതിവേഗം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന തലവൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ മെട്രോയിൽ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകൻ ജിസ് ജോയും. കൂടെ തലവൻ ടീമും. ലുലു മാളിൽ നിന്ന് മറ്റൊരു തീയറ്റർ സന്ദർശിക്കാനായി പുറപ്പെട്ട ആസിഫ് അലിയും സംഘവും റോഡിലെ തിരക്ക് മൂലമാണ് മെട്രോയിൽ അടുത്ത തീയറ്ററിലേക്ക് പോകാമെന്നു തീരുമാനിച്ചത്. സിനിമാ താരവും സംഘവും മെട്രോയിൽ പോവുന്നത് കണ്ട യാത്രക്കാർക്കും അതൊരു അത്ഭുതവും കൗതുകവുമായി. 

ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തലവൻ പുറത്തിറങ്ങി ആദ്യ വീക്കെൻഡ് കഴിയുമ്പോൾ മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീൽ - ഗുഡ് ചിത്രങ്ങളിൽ നിന്നുള്ള സംവിധായകൻ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോൾ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ: പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News