IFFK 2023; ചലച്ചിത്ര മേളയിൽ ഇന്ന് 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങൾ പ്രദർശിപ്പിക്കും

IFFK 2023 day 7: മത്സര വിഭാഗത്തിൽ ഫാമിലി, തടവ്, വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 02:10 PM IST
  • 172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള വെള്ളിയാഴ്ച അവസാനിക്കും.
  • ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.
  • കാതൽ ഉൾപ്പെടെ 11 മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിന് എത്തും.
IFFK 2023; ചലച്ചിത്ര മേളയിൽ ഇന്ന് 11 മലയാള സിനിമകൾ ഉൾപ്പടെ 66 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള പര്യവസാനത്തിലേയ്ക്ക്. 172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഇനി ഒരുനാൾ കൂടിയാണ് അവശേഷിക്കുന്നത്. ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. 11 മലയാള ചിത്രങ്ങളും ഇന്ന് അവസാന പ്രദർശനത്തിന് എത്തും.

മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ ചിത്രങ്ങൾ മേളയിൽ കാണാനുള്ള അവസാന അവസരം കൂടിയാണിത്. ലോക സിനിമ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്, ജോർദന്റെ ഓസ്കാർ പ്രതീക്ഷയായ ഇൻഷാഅല്ലാഹ് എ ബോയ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ, എം ടി യുടെ നിർമ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും ഇന്ന്  പ്രദർശിപ്പിക്കും.

ALSO READ: IFFK 2023: അലയൻസ് ഫ്രാൻസെയ്‌സ് ഡയറക്ടറെ അമ്പരപ്പിച്ച് 'ആട്ടം'

ഇൻ എ സെർട്ടൻ വേ, ടെയ്ൽസ് ഓഫ് അനദർ ഡേ ചിത്രങ്ങൾ  കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ ദി കോൺട്രാക്റ്റും ഏഴാം ദിവസമായ ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News