Thankam Movie: 'കൂട്ടാൻ തോന്നിയ സിനിമ'... 'തങ്കം' സിനിമയെ കുറിച്ച് നടൻ മധുപാൽ

സിനിമ കൊള്ളാമെന്നും കൂടെ കൂട്ടാൻ തോന്നിയ സിനിമയാണ് തങ്കം എന്നുമാണ് മധുപാൽ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 02:12 PM IST
  • ജോജി എന്ന സിനിമയ്ക്ക് ശേഷം ശ്യാം പുഷ്‌കരൻ്റെ തിരക്കഥയിൽ എത്തിയ തങ്കം ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം.
  • പ്രകടനങ്ങൾ കൊണ്ടും അതിഗംഭീരമായ രസച്ചരട് കൊണ്ട് കോർത്ത തിരക്കഥ കൊണ്ടും പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിനായി.
  • വളരെ റിയലിസ്റ്റിക്കായി തന്നെയാണ് കഥ പറഞ്ഞ് പോകുന്നത്.
Thankam Movie: 'കൂട്ടാൻ തോന്നിയ സിനിമ'... 'തങ്കം' സിനിമയെ കുറിച്ച് നടൻ മധുപാൽ

തിയേറ്ററുകളിൽ ​ഗംഭീര വിജയം നേടി മുന്നേറുകയാണ് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച തങ്കം എന്ന സിനിമ. ബിജു മേനോൻ, വിനീത് ശ്രീനിവസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന് സെലിബ്രിറ്റികൾ ഉൾപ്പെടെ എല്ലാ പ്രേക്ഷകരും ​ഗംഭീര അബിപ്രായമാണ് നൽകുന്നത്. വളരെ മനോഹരമായ ഒരു ചിത്രം. സിനിമ കഴിഞ്ഞാലും കഥാപാത്രങ്ങൾ ഒപ്പമുണ്ടാകും എന്ന പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമ കണ്ട ഒരാൾ പോലും മോശം അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. അത്ര മനോഹരമായാണ് ശ്യാം പുഷ്ക്കരൻ തങ്കത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. നവാഗതനായ സഹീദ് അരാഫത്തിന്റെ സംവിധാന മികവിനെയും എല്ലാവരും പ്രശംസിച്ചു.

ഇപ്പോഴിത നടൻ മധുപാൽ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. കൂടെ കൂട്ടാൻ തോന്നിയ സിനിമ എന്നാണ് മധുപാൽ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

''തങ്കം കണ്ടു. കൂടെ കൂട്ടാൻ തോന്നിയ സിനിമ. തൃശൂർ എനിക്കിഷ്ടായ ഒരു സ്ഥലാണ്. അവിടത്തെ ആൾക്കാരേം. അപ്പോ ആ വഴീക്കൂടെ പോവുമ്പോ കേട്ടതും അറിഞ്ഞതുമായ ഒരു കതെടെ കൂടെ അങ്ങനെ..... അയിലുള്ളോരൊക്കെ നമ്മക്ക് ശെരിക്കും അറിയുന്നോരാ. അപ്പൊ കിട്ടിണ ഒരു സുഖല്ലേ, അത്ണ്ട്.
ആ സംവിധായകനും അയാൾടെ കൂട്ടർക്കും നല്ല സിനിമേടെ കൂടെ പോകാനാവും. അത്ണ്ടാവട്ടെ.
ബിജു-വിനീത് കൂടെയുള്ളവരും ഒരു ടീമായിട്ട് പോണത് നല്ല രസായിട്ട് ഫീലേയ്യന്നുണ്ട്. സിനിമ കൊള്ളാം....''

Also Read: Christopher Movie: സെൻസറിങ്ങ് കഴിഞ്ഞു, മമ്മൂട്ടിയുടെ 'ക്രിസ്റ്റഫറി'ന് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയേറ്ററിൽ

 

ജോജി എന്ന സിനിമയ്ക്ക് ശേഷം ശ്യാം പുഷ്‌കരൻ്റെ തിരക്കഥയിൽ എത്തിയ തങ്കം ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം. പ്രകടനങ്ങൾ കൊണ്ടും അതിഗംഭീരമായ രസച്ചരട് കൊണ്ട് കോർത്ത തിരക്കഥ കൊണ്ടും പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിനായി. വളരെ റിയലിസ്റ്റിക്കായി തന്നെയാണ് കഥ പറഞ്ഞ് പോകുന്നത്. ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറാണ് ചിത്രം. അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News