25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം

മികച്ച സിനിമയുടെ വിജയം ജനങ്ങളുടെ വിജയം എന്നാണ് ചിത്രത്തിൻെ വിജയ മധുരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 11:52 AM IST
  • 25 കോടിയാണ് രണ്ട് ചിത്രങ്ങളും സ്വന്തമാക്കിയത്
  • മികച്ച സിനിമയുടെ വിജയം ജനങ്ങളുടെ വിജയം എന്ന് ചാക്കോച്ചൻ
  • രണ്ട് ചിത്രങ്ങൾക്കൊപ്പം സുരേഷ് ഗോപിയുടെ പാപ്പനും, പൃഥിരാജിൻറെ കടുവയും
25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം

ബോക്സോഫീസിനെ ഇളക്കി മറിച്ച് കുഞ്ചാക്കോ ബോബൻ ടോവീനോ തരംഗം.ന്നാ താൻ കേസ്‌ കൊട്‌. ഇതുവരെ സമീപ മാസങ്ങളിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം പരിശോധിച്ചാൽ മികച്ച വിജയമാണ് രണ്ട് ചിത്രങ്ങളും നേടിയത്. ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടിൽ 25 കോടിയാണ് രണ്ട് ചിത്രങ്ങളും സ്വന്തമാക്കിയത്.

മികച്ച സിനിമയുടെ വിജയം ജനങ്ങളുടെ വിജയം എന്നാണ് ചിത്രത്തിൻെ വിജയ മധുരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. വിവാദങ്ങളിൽ നിന്നും തുടങ്ങിയ ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത് വളരെ വേഗത്തിലാണ്.ചിത്രത്തിൻറെ പരസ്യമാണ് വിവാദങ്ങളുണ്ടാക്കിയത്.'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകം ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചു ചിത്രം കാണാൻ ആരും തീയ്യേറ്ററിൽ പോവേണ്ട എന്ന് പോലും. സംസാരമുണ്ടായി.

 

ALSO READ : Sita Ramam Movie : സീതാരാമം 50 കോടി ക്ലബ്ബിൽ; സന്തോഷം കൊണ്ട് തുള്ളിച്ചാടി ദുൽഖർ സൽമാൻ

അതേസമയം നാല് ദിവസം കൊണ്ടാണ്  തല്ലുമാല 25 കോടിയിൽ കയറിയത്. ഖാലിദ് റഹ്മാൻെ സംവിധാനം ചെയ്ത് സെൻട്രൽ പിക്ചേഴ്സിൻറെ ബാനറിൽ വിതരണത്തിന് എത്തിയ ചിത്രത്തിൽ ടൊവീനോ തോമസ്-കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

 

ALSO READ: Solomante Theneechakal Song: "പഞ്ചാരയ്‌ക്കോ പാൽകുടം നീ"; പോലീസുകാരുടെ റീൽസുമായി സോളമന്റെ തേനീച്ചകളിലെ ഗാനമെത്തി

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിച്ച് ഗായത്രി കുഞ്ചാക്കോ ബോബൻ, പിപി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ന്നാ താൻ കേസ്‌. രണ്ട് ചിത്രങ്ങൾക്കൊപ്പം സുരേഷ് ഗോപിയുടെ പാപ്പനും, പൃഥിരാജിൻറെ കടുവയും തീയ്യേറ്ററുകളിൽ ഇപ്പോഴും ഓടുന്നുണ്ട്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News