Cape Town: ദളപതി വിജയ്ക്ക് സ്വാ​ഗതം; 'കേപ് ടൗണി'ലെ അടിപൊളി ഗാനം റിലീസായി

Cape Town movie songs: സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ് (പോക്കിരി ഫെയിം) ആലപിച്ച ഗാനമാണ് റിലീസായത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 11:00 AM IST
  • ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ ഒരു ഗാനമാണ് റിലീസായത്.
  • ദളപതി വിജയ് യുടെ ആരാധകർക്ക് പ്രധാന്യമുള്ള ചിത്രമാണിത്.
  • ചിത്രത്തിലെ രണ്ടു ഗാനങ്ങളും ട്രെയ്ലറും ഉടൻ റിലീസാകും.
Cape Town: ദളപതി വിജയ്ക്ക് സ്വാ​ഗതം; 'കേപ് ടൗണി'ലെ അടിപൊളി ഗാനം റിലീസായി

രാജരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്താം കോട്ട നിർമ്മിച്ച് ശിവരാജ് സംവിധാനം ചെയ്ത കേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക് റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ ഒരു ഗാനമാണ് റിലീസായത്. ദളപതി വിജയ് യുടെ ആരാധകർക്ക് പ്രധാന്യമുള്ള ഈ ചിത്രത്തിലെ ദളപതി വിജയ് യെ കുറിച്ചുള്ള അടിപൊളി ഗാനം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പുതുമുഖ സംഗീത സംവിധായകൻ ദിലീപ് ബാബുമാണ്. ശ്യാം ഏനാത്ത് ഗാനരചന നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ് (പോക്കിരി ഫെയിം) ഗാനം ആലപിക്കുന്നു.

നെൽസൻ ശൂരനാടിനൊപ്പം പുതുമുഖങ്ങളായ അഖിൽ രാജ്, അനന്തു പടിക്കൽ, അനീഷ് പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇവരോടൊപ്പം ജനപ്രതിനിധികൾ ആയ കോവൂർ കുഞ്ഞുമോൻ എം എൽ എ, കായംകുളം എം എൽ എ യു. പ്രതിഭ, മിനിസ്റ്റർ ചിഞ്ചു റാണി, മുകേഷ് എം എൽ എ, നൗഷാദ് എം എൽ എ, മുൻ എം പി സോമപ്രസാദ്, ടി.എൻ. സീമ, ബിന്ദു കൃഷ്ണ, സൂരജ് രവി, കുമ്മനം രാജ ശേഖരൻ എന്നിവരും ഈ ചിത്രത്തിൽ ഭാഗമായിട്ടുണ്ട്. ചിത്രത്തിലെ ശ്യാം ഏനാത്തും, സുജ തിലകരാജും എഴുതിയ രണ്ടു ഗാനങ്ങളും ട്രെയ്ലറും ഉടൻ റിലീസാകും.

ALSO READ: 'എല്ലാം വിജയ് അണ്ണനോടുള്ള സ്നേഹം'! ആരാധകരുടെ ആവേശം അതിരുവിട്ടു; വിജയ് സഞ്ചരിച്ച കാറിന്റെ ചില്ലും ഡോറും തകർന്നു

ഛായാഗ്രഹണം- അലങ്കാർ കൊല്ലം, വിജിൻ കണ്ണൻ, കൊറിയോ ഗ്രാഫി-21 സ്റ്റുഡിയോ, ചെന്നൈ, സ്റ്റുഡിയോ-മുജീബ് സ്റ്റുഡിയോ ചെന്നൈ, മിക്സിങ് ആന്റ് ഫൈനൽ ഔട്ട്‌-ഷാൻ കൊല്ലം,പി ആർ ഓ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News