വിജയുടെ ഏവരും കാത്തിരിക്കുന്ന ചിത്രം "തലപതി 66" ന് പേരായി. വരിസ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ വംശി പായിടിപള്ളിയാണ്. ഇതിനോടകം തന്നെ ചിത്രത്തിൻറെ ഭൂരിഭാഗം ഷൂട്ടിങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് രശ്‌മിക മന്ദാനയാണ്. വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്ത്വിട്ടിരിക്കുന്നത് .
The BOSS Returns as #Varisu#VarisuFirstLook#HBDDearThalapathyVijay
Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @Cinemainmygenes @KarthikPalanidp#Thalapathy66 pic.twitter.com/x2HXJH3ejq
— Sri Venkateswara Creations (@SVC_official) June 21, 2022
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നല്ല മാസ് ലുക്കിലാണ് വിജയ് എത്തിയിരിക്കുന്നത്. "വരിസ് ദി ബോസ് റിട്ടേൺസ്' എന്ന ലൈനോടെയാണ് ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ 3 പീസ് സ്യുട്ടിൽ നല്ല ബ്രാൻഡഡ് വാച്ചും ഷൂവും ഒക്കെയായി സ്റ്റൈലൻ ലുക്കിലാണ് വിജയ്. ശ്രീ വെങ്കിടേശ്വര ക്രീയേഷന്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ദിൽ രാജുവും ശിരിശും ചേർന്നാണ്.
ചിത്രത്തിൻറെ അവസാന ചില പ്രധാന ഭാഗങ്ങൾ മാത്രമാണ് ഇനി ഷൂട്ട് ചെയ്യാൻ ബാക്കിയുള്ളത്. ചിത്രത്തിൽ രശ്‌മിക മന്ദാനയെയും വിജയിയെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ വംശി പായിടിപള്ളി തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
തിരക്കഥ തയ്യാറാക്കുന്നതിൽ സംവിധായകനൊപ്പം ഹരി, ആശിഷോർ സോളമൻ എന്നിവരും ചേർന്നിരുന്നു. സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരും പ്രമുഖരാണ്. കാർത്തിക് പളനി ഛായാഗ്രാഹകനും കെ എൽ പ്രവീൺ എഡിറ്ററുമാണ്. ശ്രീ ഹർഷിത് റെഡ്ഡിയും ശ്രീ ഹൻഷിതയുമാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. സുനിൽ ബാബുവും വൈഷ്ണവി റെഡ്ഡിയുമാണ് പ്രൊഡക്ഷൻ ഡിസൈനർമാർ. ചിത്രം 2023 പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.