Thalaivar 170: 'തലൈവർ 170' വരുന്നു! രജനികാന്തിന്റെ പുതിയ ചിത്രം 'ജയ് ഭീം' സംവിധായകനൊപ്പം

ജയിലർ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞാകും രജനികാന്ത് ലൈക്ക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം 'തലൈവർ 170'ൽ അഭിനയിക്കുക.  

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 11:45 AM IST
  • 'തലൈവര്‍ 170' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ജയ് ഭീം' സംവിധായകൻ ടി ജെ ജ്ഞാനവേൽ ആണ്.
  • 2024ല്‍ റിലീസ് ചെയ്തേക്കും.
  • ലൈക്ക പ്രൊഡക്ഷൻസ് ആണ് തലൈവർ 170 നിർമ്മിക്കുക.
Thalaivar 170: 'തലൈവർ 170' വരുന്നു! രജനികാന്തിന്റെ പുതിയ ചിത്രം 'ജയ് ഭീം' സംവിധായകനൊപ്പം

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. 'തലൈവര്‍ 170' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ജയ് ഭീം' സംവിധായകൻ ടി ജെ ജ്ഞാനവേൽ ആണ്. 2024ല്‍ റിലീസ് ചെയ്തേക്കും. ലൈക്ക പ്രൊഡക്ഷൻസ് ആണ് തലൈവർ 170 നിർമ്മിക്കുക. ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ട്വിറ്ററിലൂടെ അറിയിച്ചത്. അനിരുദ്ധ് ആയിരിക്കും സം​ഗീത സംവിധായകനെന്നും ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. അതേസമയം ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. 

നിലവിൽ 'ജയിലര്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രത്തിന്റെ നിർമ്മാണം. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ഇതിൽ വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത്. മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിയ അപ്ഡേറ്റ് ആയിരുന്നു ഇത്. 

Also Read: Aadujeevitham: 'ആടുജീവിതം' സിനിമയായത് ഇങ്ങനെ.. ബ്ലെസിയുടെ സ്വപ്ന ചിത്രം വന്ന വഴിയെ കുറിച്ച്; വീഡിയോ‌‌‌‌

മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും രജിനി ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജിനിയും രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. തമന്ന, തെലുങ്ക് നടൻ സുനിൽ, മലയാളി താരം വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News