അച്ഛൻ വേഷങ്ങളിലെ മറക്കാത്ത ആ മുഖം: ചെല്ലാദുരൈക്ക് തമിഴ് സിനിമയുടെ വിട

ചെറുതും വലുതുമായി നൂറിലധികം തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 04:40 PM IST
  • "തൂരൽ നിന്ന് പോച്ച്" എന്ന പ്രണയ ചിത്രത്തിലൂടെയാണ് ചെല്ലാദുരൈ ക്യാമറക്ക് മുന്നിൽ എത്തുന്നത്.
  • എല്ലാ വേഷങ്ങളും ചെറുതാണെങ്കിൽ പോലും മറ്റുളളവർക്ക് അനുകരിക്കാൻ കഴിയാത്ത വണ്ണം അതിനെല്ലാം തന്റേതായ ശൈലി അദ്ദേഹം നൽകിയിരുന്നു
  • ബിഗ്സ്ക്രീനിൽ മാത്രമല്ല, മിനിസ്ക്രീനിലും അദ്ദേഹം തിളങ്ങിരുന്നു.
  • 2006 മുതൽ 2009 വരെ സ്റ്റാർ വിജയ് ലൂടെ സംപ്രേക്ഷണം ചെയ്ത "കനാ കാണും കാലങ്ങൾ" എന്ന തമിഴ് സീരിയലിലും ചെല്ലാദുരൈ അഭിനയിച്ചിട്ടുണ്ട്
അച്ഛൻ വേഷങ്ങളിലെ മറക്കാത്ത ആ മുഖം: ചെല്ലാദുരൈക്ക് തമിഴ് സിനിമയുടെ വിട

ചെന്നൈ:  തമിഴ് ചലചിത്ര (Tamil Movie) നടൻ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ചെറുതും വലുതുമായി നൂറിലധികം തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1982 ൽ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത "തൂരൽ നിന്ന് പോച്ച്" എന്ന പ്രണയ ചിത്രത്തിലൂടെയാണ് ചെല്ലാദുരൈ ക്യാമറക്ക് മുന്നിൽ എത്തുന്നത്. 300 ലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞാടിയ ചിത്രം തെലുഗു, കന്നട, ഹിന്ദി എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്തു. അതിനു ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തെ തേടി എത്തിയത്. പക്ഷേ അദ്ദേഹത്തിനെ നടനെ ആരു തന്നെ പ്രയോജനപ്പെടുത്തിയില്ല എന്നു വേണം പറയാൻ.

ALSO READ: Kaduva Movie: ജിനു വി എബ്രഹാമിന്റെ പേരിലുള്ള കടുവയുടെ പകർപ്പവകാശം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ Anurag Augustus ഹൈ കോടതിയിൽ

എല്ലാ വേഷങ്ങളും ചെറുതാണെങ്കിൽ പോലും മറ്റുളളവർക്ക് അനുകരിക്കാൻ കഴിയാത്ത വണ്ണം അതിനെല്ലാം തന്റേതായ ശൈലി അദ്ദേഹം നൽകിയിരുന്നു. അച്ഛൻ, അപ്പൂപ്പൻ വേഷങ്ങളിലാണ് അദ്ദേഹം കൂടുതൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.  വിജയ്‌യുടെ കത്തി, തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത്.

ALSO READ: Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews

ചെല്ലാദുരൈയുടെ വിയേഗത്തിൽ നിരവധി താരങ്ങളും അണിയറപ്രവർത്തകരും സാമൂഹ്യമാധ്യമങ്ങളിലൂടെ  ദുഖം പങ്ക് വെച്ചു. തെരി എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് എന്ന നടനെ ഒരു നിമിഷമെങ്കിലും പിന്നിലാക്കിയ പ്രകടനമായിരുന്നു ചിത്രത്തിൽ. കൂടാതെ മാരിയിലെ പ്രകടനവും പ്രേക്ഷക പ്രീതി നേടിയിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News