Suriya 42 Movie Update : സൂര്യ 42 വമ്പൻ പ്രീ റിലീസ് ബിസ്നെസ്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്; ചിത്രത്തിനായി പ്രതീക്ഷയോടെ പ്രേക്ഷകർ

ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 11:47 AM IST
  • ചിത്രത്തിൻറെ റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
  • 'സൂര്യ 42' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ വളരെ വേ​ഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്.
  • ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
Suriya 42 Movie Update : സൂര്യ 42 വമ്പൻ പ്രീ റിലീസ് ബിസ്നെസ്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്;  ചിത്രത്തിനായി പ്രതീക്ഷയോടെ പ്രേക്ഷകർ

സൂര്യയുടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സൂര്യ 42 ന് ലഭിച്ചത് റെക്കോർഡ് പ്രീ റിലീസ് ബിസ്നെസ്സെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.  'സൂര്യ 42' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ വളരെ വേ​ഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. 

ചിത്രത്തിന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞുവെന്നും ചെന്നൈയില്‍ ചിത്രീകരണം നടക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ലൊക്കേഷൻ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുത് എന്ന് പറഞ്ഞ് അടുത്തിടെ നിർമാതാക്കൾ രം​ഗത്തെത്തിയിരുന്നു. അത്തരത്തിൽ ചെയ്താൽ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. 

ALSO READ:  August 16 1947 Movie: സ്വതന്ത്ര്യത്തിന്റെ അറിയാക്കഥകള്‍; ഗൗതം കാര്‍ത്തിക് നായകനാവുന്ന 'ഓഗസ്റ്റ് 16, 1947 ' റിലീസ് തിയതി പ്രഖ്യാപിച്ചു

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ എസ് സുരേഷ് മണ്യൻ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ്. ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍.

മദൻ കര്‍ക്കിയാണ് ദിഷാ പതാനി നായികയാകുന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതുന്നത്. വിവേകയും മദൻ കര്‍കിയും ചേർന്നാണ് ഗാനരചന നിര്‍വഹിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് വെട്രി പളനിസാമിയാണ്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News