Mamitha Baiju: 'എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല, അതുകൊണ്ട് മാറുന്നു'; ബാലയുടെ സിനിമയിൽ നിന്നും പിന്മാറിയെന്ന് മമിത ബൈജു

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച വണങ്കാനിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി മമിത.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 11:15 AM IST
  • സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച സിനിമയായിരുന്നു ‘വണങ്കാന്‍’.
  • എന്നാൽ ചിത്രീകരണം തുടങ്ങിയ ശേഷം സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു.
  • സിനിമയുടെ തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ട്.
Mamitha Baiju: 'എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല, അതുകൊണ്ട് മാറുന്നു'; ബാലയുടെ സിനിമയിൽ നിന്നും പിന്മാറിയെന്ന് മമിത ബൈജു

'സർവോപരി പാലാക്കാരൻ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മമിത ബൈജു. വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിലും ഇതിനോടകം മമിത പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ഓപ്പറേഷൻ ജാവയിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടെങ്കിലും സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോഴിത തന്റെ തമിഴ് ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്. 

'വണങ്കാൻ' എന്ന സിനിമയിൽ നിന്ന് താൻ പിന്മാറിയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച സിനിമയായിരുന്നു ‘വണങ്കാന്‍’. എന്നാൽ ചിത്രീകരണം തുടങ്ങിയ ശേഷം സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. സിനിമയുടെ തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ട്. സൂര്യക്ക് പകരം മറ്റൊരു നടനെ വച്ച് പ്രോജക്ട് പൂർത്തിയാക്കാനാണ് സംവിധായകന്റെ പദ്ധതി. ഇതിനിടെയാണ് ഇപ്പോൾ മമിതയും പിന്മാറിയിരിക്കുന്നത്.

Also Read: 'നാട്ടു നാട്ടു' പാട്ടിനൊപ്പം ചുവടുവച്ച് മോഹൻലാലും സുചിത്രയും, വീഡിയോ വൈറൽ ​

 

‘‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും വണങ്കാൻ ഡ്രോപ് ചെയ്തിരുന്നു. ചിത്രത്തിൽ സൂര്യ സാറുമായി എനിക്ക് കോംബിനേഷന്‍ സീനുകളുണ്ടായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. അത്രയും തന്നെ ദിവസങ്ങള്‍ എനിക്ക് വീണ്ടും പോകും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തിൽ നിന്നും മാറേണ്ടി വന്നത്.” –മമിത പറഞ്ഞു. 

അർജുൻ അശോകൻ നായകനാകുന്ന ‘പ്രണയ വിലാസം’ ആണ് മമിതയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു നായിക. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News