Kochi : സണ്ണി വെയിൻ (Sunny Wayne) ഷൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗത സംവിധായകനായ ജിഷ്ണു ശ്രീകണ്ഠൻ ഒരുക്കിയ പിടികിട്ടാപ്പുള്ളി (Pidikittapulli) ചിത്രം റിലീസാകുന്നതിന് മുമ്പ് ടെലിഗ്രാമിലെത്തി. ഇന്ന് ഓഗസ്റ്റ് 27ന് ജിയോ സിനിമ എന്ന OTT പ്ലാറ്റ്ഫോമിലൂടെ റിലീസാകാൻ ഇരിക്കവെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് തലേദിവസം തന്നെ ടെലിഗ്രാമിലെത്തിയത്. ഇതിനെതിരെ പിടിക്കിട്ടാപ്പുള്ളിയുടെ സംവിധായകൻ ജിഷ്ണു ശ്രീകണ്ഠൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
"ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നതിൽ സങ്കടമുണ്ട്. പക്ഷെ വേറെ വഴി ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോവുന്നതാണ്" എന്ന കുറപ്പ് നൽകിയാണ് ജിഷ്ണു ഫേസ്ബുക്കിലൂടെ വ്യാജപതിപ്പ് ഇറങ്ങിയതിനെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ ജിഷ്ണു തന്റെ പ്രതിഷേധം അറിയിച്ചത്.
ALSO READ ; Eesho Movie : ഈശോ എന്ന് നാദിർഷ ചിത്രത്തിന് പേര് നൽകാൻ അനുമതി നിഷേധിച്ച് ഫിലിം ചേമ്പർ
ചിത്രം ജിയോ സിനമയിലൂടെ യാതൊരു സബ്സ്ക്രിപ്ഷാൻ ചാർജും നൽകാതെ സൗജന്യമായി കാണാമെന്നിരിക്കവെയാണ് ചിത്രം ടെലിഗ്രാമിലും ടൊറന്റിലും എത്തിയിരിക്കുന്നത്. ഫ്രീയായി സിനിമ കാണാൻ സാധിക്കുമ്പോഴും വ്യാജപതിപ്പുകൾ കാണാൻ ഇനിയും ആളുകളുണ്ടെന്നുള്ളതാണ് വസ്തുതയെന്ന് ജിഷ്ണു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
ALSO READ : Vijay Sethupathi : വിജയ് സേതുപതി - ശ്രുതി ഹാസൻ ചിത്രം ലാഭം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ എത്തുന്നു
സിനിമ റിലീസാകുന്നതിന് മുമ്പ് ഒരുപാട് പേർ തന്നെ വിളിച്ചപ്പോൾ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നേണ്ട എനിക്ക് സങ്കടമാണ് ഉണ്ടായത്. കാരണം ആ വിളിച്ചവരെല്ലാരും ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയെന്നാണ് പറഞ്ഞതെന്ന് ജിഷ്ണു പറഞ്ഞു.
പിടിക്കിട്ടാപ്പുള്ളി 2016 മുതലുള്ള തന്റെ പരിശ്രമമാണെന്നും താൻ ഈ ചിത്രത്തിനായി ഏകദേശം നാലവർഷമാണ് ചിലവഴിച്ചത്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ബിസിനെസാണ്. തന്നെപ്പോലെ ഒരു പുതുമുഖത്തെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിർമാതാവും ഉണ്ടെന്നും ജിഷ്ണു വ്യക്തമാക്കി.
ALSO READ ; Akshay Kumar : അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടം യുഎഇ യിൽ റിലീസിന് ഒരുങ്ങുന്നു
സണ്ണി വെയ്നെയും ഷൈജു കുറിപ്പിനെയും കൂടാതെ അഹാന കൃഷ്ണ, ബൈജു, ലാലു അലക്സ്, മറീന മൈക്കിൾ കുരുശിങ്കൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിച്ചരിക്കന്നത്. ചിത്രം OTT പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ ഇന്ന് രാവിലെ 11 മണിക്കാണ് റിലീസായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA