ഇന്ന് ഇൻസ്റ്റാഗ്രാം റീൽസ് ഭരിക്കുന്നത് ഒരു സത്യഭാമയാണ്. സംശയിക്കണ്ട, സത്യഭാമേ എന്ന് തുടങ്ങുന്ന ഒരു കന്നഡ പാട്ട്. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് ഇന്ത്യയുടെ പല ഭാഗത്തുമുള്ളവർ ഈ പാട്ടിനൊപ്പം ചുവട് വച്ച് ആടി. കൂടുതലും പെൺകുട്ടികളാണ് ഇത്തരം റീൽസിന് പിന്നിലെ താരങ്ങൾ.
പേര് സത്യഭാമ എന്ന് കൂടിയാണെങ്കിൽ പിന്നെ തിരിഞ്ഞ് നോക്കണ്ട, റീൽ വയറലായത് തന്നെ. ചില കമിതാക്കളും രസകരമായ പല സന്ദർഭങ്ങളിൾ കൂട്ടിച്ചേർത്ത് ഈ പാട്ടിന്‍റെ റീൽ വീഡിയോ ചെയ്യുന്നുണ്ട്. യൂട്യൂബ് ഷോർട്ട്സ് നോക്കിയാലും ഈ പാട്ടാണ് താരം. വെറുതെ റീൽ കണ്ട് ആസ്വദിക്കുകയല്ലാതെ ആരാണ് ഈ സത്യഭാമയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? യുവാക്കൾക്കിടയിൽ തരംഗമായ ഈ പാട്ടിന് ശരിക്കും അവരുടെ അച്ഛനമ്മമാരോളം പ്രായമുണ്ട്.
ALSO READ : Drishyam 2 Hindi: ദൃശ്യം-2 റീലിസിന് പിന്നാലെ ഓണ്‍ലൈനില്‍ ലീക്കായി
1980 ൽ പുറത്തിറങ്ങിയ രവിചന്ദ്ര എന്ന കന്നഡ ചിത്രത്തിലെ പാട്ടാണ് ഇത്. ഡോക്ടർ രാജ്കുമാർ ഇരട്ട വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ലക്ഷ്മി, സുമലത എന്നിവരാണ് നായികമാരായി എത്തിയത്. രാജ്കുമാർ സുമലതയെ നോക്കി പ്രണയഭാവത്തിൽ പാടുന്ന പാട്ടാണ് സത്യഭാമേ എന്നത്. നായകനായ രാജ്കുമാർ തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഉപേന്ദ്ര കുമാർ സംഗീത സംവിധാനം നിർവഹിച്ച സത്യഭാമേ എന്ന ഗാനം ആ സമയത്തെ സൂപ്പർ ഹിറ്റ് പാട്ടുകളിൽ ഒന്നായിരുന്നു.
എന്നാൽ 42 വർഷങ്ങൾക്ക് ശേഷം ഈ പാട്ട് വയറലാകാൻ കാരണക്കാരൻ സാൻജിത് ഹെഗ്ഡെ എന്ന പാട്ടുകാരനാണ്. അദ്ദേഹം ചെയ്ത ഈ പാട്ടിന്‍റെ റീമിക്സ് വെർഷനാണ് ഇന്ന് റീലുകളിലൂടെ വയറലായത്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സാൻജിത് ഹെഗ്ഡെ ഈ പാട്ടിന്‍റെ 25 സെക്കന്‍റ് ദൈർഖ്യമുള്ള റീമിക്സ് വെർഷൻ ഷെയർ ചെയ്തത്. ഷെയർ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ഈ പാട്ട് വയറലായി മാറി. ഒട്ടനവധി പേരാണ് ഈ പാട്ടിന്‍റെ ഫുൾ വെർഷൻ റീമിക്സ് ചെയ്യണമെന്ന ആവശ്യവുമായി സാൻജിത് ഹെഗ്ഡെയുടെ കമന്‍റ് ബോക്സിലെത്തിയത്.
ഫുൾ വെർഷൻ കിട്ടിയില്ലെങ്കിലും 'ഉള്ളത് കൊണ്ട് ഓണം പോലെ' എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആരാധകർ ഈ പാട്ട് ആഘോഷമാക്കി മാറ്റി. ചുരുക്കി പറഞ്ഞാൽ മുൻപ് കന്നഡ സിനിമാ പ്രേമികൾക്ക് മാത്രം പരിചിതമായിരുന്ന സത്യഭാമേ എന്ന സൂപ്പർഹിറ്റ് പ്രണയ ഗാനം ഇന്ന് ഇന്ത്യ മുഴുവൻ ഏറ്റ് പാടാൻ തുടങ്ങി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...