Star Magic Controversy|ഞാൻ 100 കോടിയുടെ പടത്തിലോ, നായകനായോ, അഭിനയിച്ചിട്ടില്ല, മിക്രി കലാകാരനാണ്-വിവാദങ്ങളെ പറ്റി ബിനു അടിമാലി

പിന്നീട് സന്തോഷ് പണ്ഡിറ്റ് തന്നെ  ഇത് ഫേസ്ബുക്ക് ലൈവിൽ സ്ഥിരീകരിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 10:57 AM IST
  • പരിപാടിയുടെ അധികൃതരോ ചാനലോ വിഷയത്തിൽ ഇതുവരെ വിശദീകരണം അറിയിച്ചിട്ടില്ല
  • നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പലരും ഇത്തരത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.
  • വ്യത്യസ്ത ഗെയിമുകളും കോമഡി സ്കിറ്റുകളുമാണ് പരിപാടിയുടെ റേറ്റിങ്ങ് കൂട്ടിയതും
Star Magic Controversy|ഞാൻ 100 കോടിയുടെ പടത്തിലോ, നായകനായോ, അഭിനയിച്ചിട്ടില്ല, മിക്രി കലാകാരനാണ്-വിവാദങ്ങളെ പറ്റി ബിനു അടിമാലി

തിരുവനന്തപുരം: ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കുമായി ബന്ധപ്പെട്ട് സമീപകാലത്താണ് വിവാദങ്ങൾ ഉയർന്നത്. നിത്യാദാസ്, നവ്യാനായർ എന്നിവർ അതിഥികളായെത്തിയ എപ്പിസോഡിൽ വന്ന സന്തോഷ് പണ്ഡിറ്റിനെ ബോഡി ഷെയിമിങ്ങ് നടത്തിയെന്നും അപമാനിച്ചുവെന്നുമാണ് ആരോപണം ഉയർന്നത്.

പിന്നീട് സന്തോഷ് പണ്ഡിറ്റ് തന്നെ  ഇത് ഫേസ്ബുക്ക് ലൈവിൽ സ്ഥിരീകരിച്ചിരുന്നു. അതേസമയം വിവാദങ്ങളിൽ മറുപടിയുമായി സ്റ്റാർ മാജിക് താരവും മിമിക്രി കലാകാരനുമായ ബിനു അടിമാലിയുമെത്തി.

ALSO READ : Ramesh Pisharody Birthday| ചിരിയുടെ പിഷാരടി ഇഫക്ടിന് ഇന്ന് പിറന്നാൾ, വയസ്സ് എത്രയെന്ന് ചോദിച്ചാൽ?

ഞാൻ 100 കോടി രൂപയുടെ പടത്തിലോ,  നായകൻ ആയോ, അഭിനയിച്ചിട്ടില്ലാത്ത  ഒരു പാവപ്പെട്ട മിമിക്രി കലാകാരനാണ് . സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട് .  നിങ്ങൾക്കും അറിയാം. എന്ന് ഞാൻ വിശ്വസിക്കുന്നു. 

ബിനു അടിമാലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

100 കോടി കളക്ട് ചെയ്ത പടത്തിലെ നായകൻ എന്നെപ്പറ്റി അത് പറയുമ്പോൾ അതു കേട്ട് നിശബ്ദനായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ.ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാർ മാജിക് കാണുന്ന ആർക്കും മനസ്സിലാകും. ദയവായി ഇതിനെ ആ സെൻസിൽ  മാത്രം എടുക്കുക-ബിനു അടിമാലി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം 

ജനപ്രിയ പരിപാടി എന്ന ലേബൽ കുറച്ച് നാളുകൊണ്ടാണ് സ്റ്റാർ മാജിക് സ്വന്തമാക്കിയത്. വ്യത്യസ്ത ഗെയിമുകളും കോമഡി സ്കിറ്റുകളുമാണ് പരിപാടിയുടെ റേറ്റിങ്ങ് കൂട്ടിയതും. അതിനിടയിലാണ് ഇത്തരമൊരു ആരോപണം എന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പലരും ഇത്തരത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. 

അതേസമയം പരിപാടിയുടെ അധികൃതരോ ചാനലോ വിഷയത്തിൽ ഇതുവരെ വിശദീകരണം അറിയിച്ചിട്ടില്ല. എന്നാൽ ഇത് സ്ക്രിപ്റ്റ് അനുസരിച്ച് മാത്രം നടത്തുന്ന പരിപാടിയാണെന്ന് നേരത്തെ തന്നെ വിശദമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ നടക്കുന്നതെല്ലാം സൌഹാർദ്ദ പരമാണെന്നും പറയുന്നുണ്ട്.

ALSO READ : Ramzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ല

നേരത്തെ വിഷയത്തിൽ നടനും മിമിക്രി കലാകാരനുമായിരുന്ന നിർമ്മൽ പാലാഴിയും തൻറെ നിലപാട് പറഞ്ഞിരുന്നു. വിവാദങ്ങളുടെ ഒപ്പം പരിപാടിയിൽ പങ്കെടുക്കുന്ന താരങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങളും അതിനിടയിൽ നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News