നഞ്ചിയമ്മ പാടി;സിഗ്നേച്ചർ സിനിമയിലെ ഗാനം ദിലീപ് റിലീസ് ചെയ്തു

അരുൺ ഗോപിയും ദിലീപും ചേർന്ന് നഞ്ചിയമ്മയെ പൊന്നാടയണിയിച്ചതിനുശേഷമാണ് പാട്ട് റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 10:31 AM IST
  • 'അട്ടപ്പാടി സോങ്ങ് ' നടൻ ദിലീപ് പുറത്തു വിട്ടു
  • വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണിതെന്ന് ദിലീപ്
നഞ്ചിയമ്മ പാടി;സിഗ്നേച്ചർ സിനിമയിലെ ഗാനം ദിലീപ് റിലീസ് ചെയ്തു

നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ  "സിഗ്നേച്ചർ"  എന്ന ചിത്രത്തിൽ പാടിയ 'അട്ടപ്പാടി സോങ്ങ് ' നടൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചത്.

എറണാകുളത്ത്  നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ,  തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ,  അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. അരുൺ ഗോപിയും ദിലീപും ചേർന്ന് നഞ്ചിയമ്മയെ പൊന്നാടയണിയിച്ചതിനുശേഷമാണ് പാട്ട് റിലീസ് ചെയ്തത്.

നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണിതെന്ന് സിഗ്നേച്ചർ ടീമംഗങ്ങളോട് പറയുകയും ചെയ്തു.കാർത്തിക് രാമകൃഷ്ണൻ,ടിനി ടോം,ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന "സിഗ്നേച്ചർ"നവംബർ 18-ന് തീയറ്ററുകളിലേക്ക് എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News