"അമ്മ അമ്പത് വയസുള്ളപ്പോഴും ആ കടം വീട്ടാനായി ഓടി നടന്ന് അഭിനയിക്കുകയായിരുന്നു" : സിദ്ധാർഥ് ഭരതൻ

Sidharth Bharathan Director : ജിന്നിന് പുറമെ സിദ്ധാർഥ് സംവിധാനം ചെയ്ത ചതുരം എന്ന സിനിമയാണ് റിലീസിനായി തയ്യറാറെടുക്കുന്നത്. ഈ മാസം തന്നെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 02:19 PM IST
  • 1998ൽ തനിക്ക് ഒരു കോടി രൂപയുടെ കടമുണ്ടായിരുന്നു എന്ന് കെപിഎസി ലളിത പണ്ടൊരിക്കൽ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
  • എന്നാൽ അതൊന്നും അറിയിക്കാതെയാണ് അമ്മ തങ്ങളെ വളർത്തിയെതെന്ന് സിദ്ധാർഥ്
  • ഫെബ്രുവരി 22നാണ് കെപിഎസി ലളിത അന്തരിക്കുന്നത്.
  • കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടി.
"അമ്മ അമ്പത് വയസുള്ളപ്പോഴും ആ കടം വീട്ടാനായി ഓടി നടന്ന് അഭിനയിക്കുകയായിരുന്നു" : സിദ്ധാർഥ് ഭരതൻ

സംവിധായകൻ ഭരതൻ, അഭിനയത്രി കെപിഎസി ലളിത ആരും ആഗ്രഹിച്ച് പോകുന്ന ഒരു മേൽവിലാസത്തിന് മുകളിലാണ് സിദ്ധാർഥ് ഭരതൻ എന്ന നടനും സംവിധായകനും തന്റെ ജീവിതത്തിൽ ലഭിച്ചത്. എന്നാൽ ആ പേരിൽ മലയാള സിനിമയിയൽ ചുവടുറപ്പിക്കാമായിരുന്നു സിദ്ധാർഥ് താൻ സഞ്ചരിക്കേണ്ട വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന കലാകാരന്മാർക്ക് എന്നും സാമ്പത്തിക ഭദ്രതയുണ്ട് എന്നുള്ള ഒരു പൊതുബോധം നിലനിൽക്കുന്നതാണ്. എന്നാൽ ക്യാമറയ്ക്ക് പിന്നിൽ അവർ അനുഭവിക്കുന്ന ഞെരിക്കങ്ങളും ബുദ്ധിമുട്ടുകളും സംഘർഷങ്ങളെയും കുറിച്ച് വ്യക്തമാക്കുകയാണ് സിദ്ധാർഥ് തന്റെ ജീവിത അനുഭവത്തിലൂടെ.

1998ൽ തനിക്ക് ഒരു കോടി രൂപയുടെ കടമുണ്ടായിരുന്നു എന്ന് കെപിഎസി ലളിത പണ്ടൊരിക്കൽ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും അറിയിക്കാതെയാണ് അമ്മ തങ്ങളെ വളർത്തിയെതെന്ന് സിദ്ധാർഥ് മാത്യുഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കടം തീർക്കാൻ വേണ്ടി കുതിര ഓടുന്നത് പോലെ ലക്ഷ്യത്തെ മാത്രം നോക്കിയാണ് അമ്മ അമ്പതാം വയസിലും സിനിമകളിൽ നിറഞ്ഞ് നിന്നതെന്ന് സിദ്ധാർഥ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ : "കാവ്യയുടെ കല്യാണത്തിന് പോയത് മേക്കപ്പ് ആർട്ടിസ്റ്റ് ആയിട്ടല്ല... സ്വന്തം സുഹൃത്തായിട്ട്"; കാവ്യ മാധവനെക്കുറിച്ച് ഉണ്ണി പറയുന്നത് ഇങ്ങനെ

"കടങ്ങളൊന്നും മക്കളെ വലുതായി അറിയിക്കാതെ അമ്മ കൈകാര്യം ചെയ്യുകയായിരുന്നു. ഇതെല്ലാം കണ്ട് അമ്മയുടെ ഫാനായ ആളാണ് ഞാൻ. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാൻ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാൾ. അമ്മയുടെ ഊർജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നു. കുതിരയുടെ ഓട്ടം പോലെ തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ട് പോകുന്ന ഒരാൾ. ഒരു സ്ത്രീയുടെ മാത്രം കരുത്താണിത്. ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മ" സിദ്ധാർഥ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഫെബ്രുവരി 22നാണ് കെപിഎസി ലളിത അന്തരിക്കുന്നത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടി. സിദ്ധാർഥ് ഭരതൻ ഒരുക്കിയ റിലീസിനായി തയ്യാറെടുക്കുന്ന ജിന്ന് എന്ന ചത്രത്തിലും കെപിഎസി ലളിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

ALSO READ : മീനയെ കാണാൻ കൂട്ടുകാരികൾ എത്തി; കരുത്തോടെ ജീവിച്ച് കാണിച്ച് വരൂ; ചിത്രങ്ങൾ വൈറൽ

ജിന്നിന് പുറമെ സിദ്ധാർഥ് സംവിധാനം ചെയ്ത ചതുരം എന്ന സിനിമയാണ് റിലീസിനായി തയ്യറാറെടുക്കുന്നത്. ഈ മാസം തന്നെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സ്വാസികയും റോഷൻ മാത്യവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അലയൻസിയർ ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവാരാണ് മറ്റ് പ്രധാന താരങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News