Mukundan Unni Associates: മലയാള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ നായകനായ "മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്". ചിത്രത്തെപ്പറ്റി പുറത്തുവരുന്ന ഓരോ വാര്‍ത്തകളും ആരാധകരുടെ ജിജ്ഞാസ വര്‍ദ്ധിപ്പിക്കുകയാണ്.
നവംബര്‍ 11 ന് തീയേറ്ററുകളിലെത്തുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ പ്രമോഷന്‍ തിരക്കിലാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും. എന്നാല്‍, അടുത്തിടെ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ ഉണ്ടായ ചില സംഭവങ്ങള്‍ വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
അതായത്, ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സംവിധായകനായ അഭിനവ് സുന്ദര്‍ നായകും താനും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം കൊച്ചിയിൽ വിദ്യാത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടയിലായിരുന്നു ഈ പ്രതികരണം.ഇരുവരും തമ്മിൽ സെറ്റിൽ ഐഡിയോളജിക്കൽ ക്ലാഷുകൾ ഉണ്ടായിരുന്നെന്ന് വിനീത് തന്നെയാണ് വെളിപ്പെടുത്തിയത്. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായ മുകുന്ദനുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
അതേസമയം, സംഭാഷണത്തില്‍ ഒപ്പം ചേര്‍ന്ന സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്, ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ തികച്ചും സൗഹാർദ്ദപരമായിരുന്നുവെന്നും . ഒരിക്കലും ഡയറക്ടർ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. സംഭാഷണമധ്യേ, ഇരുവരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് അഭിപ്രായപ്പെട്ടു.
അതേസമയം, ആശയവിനിമയത്തിനിടെ ചിത്രത്തിലെ നായകനും സംവിധായകനും നടത്തിയ വെളിപ്പെടുത്തലുകള്‍ ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.....!
ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ചിത്രത്തില്‍ കേസില്ലാത്ത സ്വാർത്ഥനായ വക്കീലായാണ് മുകുന്ദന്‍ ഉണ്ണി എത്തുന്നത്. വിനീത് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് അഡ്വ. മുകുന്ദനുണ്ണി.
അതേസമയം, വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് തീയേറ്ററുകളിലെത്തുന്ന അഡ്വ. മുകുന്ദനുണ്ണിയ്ക്കായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍ ......
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...