Shine tom chacko song: പൂത്തിരി കത്തും ആവേശം! കൊച്ചിപാട്ടുമായി ഷൈൻ ടോം ചാക്കോ, വീഡിയോ

Shine Tom Chacko Kochi Song: ‘കൊച്ചിയാ...’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ട്രെന്റിങ് ആകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 11:26 AM IST
  • രാജു ജോർജ് ആണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നത്.
  • ആശിഷ് ബിജു ആണ് പാട്ടിനു വേണ്ടി കീബോർഡ് വായിച്ചിരിക്കുന്നത്.
Shine tom chacko song: പൂത്തിരി കത്തും ആവേശം! കൊച്ചിപാട്ടുമായി ഷൈൻ ടോം ചാക്കോ, വീഡിയോ

നടൻ ഷൈൻ ടോം ചാക്കോയുടെ കൊച്ചിപ്പാട്ട് സോഷ്യൽ മീഡിയിൽ ഹിറ്റ് ആകുന്നു. ‘പതിമുന്നാം രാത്രി’ എന്ന സിനിമയ്ക്കു വേണ്ടി  ‘കൊച്ചിയാ...’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ മ്യൂസിക്കിലൂടെയാണ് ​ഗാനം പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. രാജു ജോർജ് ആണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നത്. 

ചുരുങ്ങിയ സമയം കൊണ്ടുതന്നെ മികച്ച പ്രതികരണ് ഷൈൻ ടോം ചാക്കോയുടെ കൊച്ചിപ്പാട്ടിന് ലഭിക്കുന്നത്. ഷൈൻ ഓൾവെയ്സ് ഷൈൻ എന്നും, ഇത് പൊളിച്ചു, റിയലി ടാലന്റഡ്..എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് പാട്ടിന് ലഭിക്കുന്നത്. ആശിഷ് ബിജു ആണ് പാട്ടിനു വേണ്ടി കീബോർഡ് വായിച്ചിരിക്കുന്നത്. ഷൈൻ ടോമിനൊപ്പം ഗൗതം അനിൽകുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.  വരുൺ കുമാര്‍ സാക്സോഫോണിലും പുല്ലാങ്കുഴലിലും ഈണമൊരുക്കി. ഷെരോൺ റോയ് ഗോമസ് പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നു.

മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമുന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ ചിത്രം നിർമിക്കുന്നു. ഷൈൻ ടോം ചാക്കോ ആണ് മുഖ്യ വേഷത്തിലെത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു, ദീപക് പറമ്പോൽ, മാളവിക മേനോൻ, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സോഹൻ സീനുലാൽ, സോന നായർ, സ്മിനു സിജോ, ആര്യ ബാബു, സാജൻ പള്ളുരുത്തി, കോട്ടയം രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദിനേശ് നീലകണ്ഠൻ ആണ് ചിത്രത്തിന്റെ രചന. ആർ.എസ്.അനന്തകുമാർ ഛായാഗ്രാഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങിനും നിർവഹിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News