Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

ബോളിവുഡ് താരം ശില്പാ ഷെട്ടി   (Shilpa Shetty) വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.   ബോളിവുഡ് മാധ്യമങ്ങളാണ്  ഈ വാര്‍ത്ത പുറത്തുവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 03:32 PM IST
  • ബോളിവുഡ് താരം ശില്പാ ഷെട്ടി (Shilpa Shetty) വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
  • Blue Film നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് ശിൽപയ്ക്ക് കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളെ അകറ്റി നിർത്താനാണ് ഇപ്പോള്‍ താരം ആഗ്രഹിക്കുന്നതെന്നുമാണ് സൂചന
Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

Mumbai: ബോളിവുഡ് താരം ശില്പാ ഷെട്ടി   (Shilpa Shetty) വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.   ബോളിവുഡ് മാധ്യമങ്ങളാണ്  ഈ വാര്‍ത്ത പുറത്തുവിട്ടത്. 

ബ്ലൂ ഫിലിം  (Blue Film) നിര്‍മ്മാണവുമായി  ബന്ധപ്പെട്ട കേസില്‍  ഭര്‍ത്താവ് രാജ് കുന്ദ്രയുടെ  (Raj Kundra) അറസ്റ്റ് ശിൽപയ്ക്ക് കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളെ അകറ്റി നിർത്താനാണ് ഇപ്പോള്‍ താരം  ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ് കുന്ദ്രയുടെ  Production House അശ്ലീല വീഡിയോകള്‍ (Adult Video) നിര്‍മ്മിക്കുനത്  സംബന്ധിച്ച് ശില്‍പയ്ക്ക് അറിവുണ്ടായിരുന്നെന്നും എന്നാല്‍ നീലച്ചിത്രങ്ങള്‍ (Blue Film) നിര്‍മ്മിക്കുന്നതിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും  താരത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍  മുന്‍പും വ്യക്തമാക്കിയിരുന്നു.  

Also Read: Pornography Case: മയക്കുമരുന്ന് നല്‍കി നഗ്ന വീഡിയോ നിര്‍മിച്ചു, ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ്

രാജ് കുന്ദ്രയുടെ  അറസ്റ്റ്   (Raj Kundra Arrest) ശിൽപയ്ക്ക് വലിയ ആഘാതമായിരുന്നു. കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ഇപ്പോള്‍  ശില്‍പ ആഗ്രഹിക്കുന്നത്.  കാരണം  അടുത്തിടെയുണ്ടായ സംഭവ വികാസങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ  ബാധിക്കുന്നു. അതിനാല്‍ കുന്ദ്രയുമായി വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. എന്നാല്‍, വിവാഹമോചനത്തിന്‍റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ ആഗ്രഹിക്കുന്നില്ല.' താരത്തിന്‍റെ  അടുത്ത സുഹൃത്ത് പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Raj Kundra Arrested: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

സിനിമയില്‍ ഏറെ സജീവമല്ല എങ്കിലും  ബിസിനസ്സ്, പരസ്യങ്ങള്‍, റിയാലിറ്റി ഷോകള്‍ തുടങ്ങിയവയില്‍ നിന്നും  മറ്റുമായി നല്ല തുക ശിൽപയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്.  അതുകൊണ്ട് ഒറ്റയ്ക്കൊരു ജീവിതം അവര്‍ക്ക്  ബുദ്ധിമുട്ടല്ല എന്നും  താരത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.  

Also Read: Shipla Shetty Raj Kundra: ശില്പാ ഷെട്ടിയെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍കൊണ്ട് പൊതിയുന്ന രാജ് കുന്ദ്ര... ബോളിവുഡിനെ അസൂയപ്പെടുത്തുന്ന Gift Collections...!!

രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം 2009 ലാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. അടുത്തിടെയാണ് വാടക ഗര്‍ഭ ധാരണത്തിലൂടെ ഇവര്‍ക്ക് പെണ്‍കുട്ടി ജനിച്ചത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News