Shakthi: പെൺ കരുത്തിന്റെ സ്വാതന്ത്ര്യം; സംഗീത ആൽബം 'ശക്തി' പുറത്തിറങ്ങി

Shakthi Musical Album: ഗാനത്തിന് വരികളെഴുതിയത് ഡോ. അരുൺ സുരേന്ദ്രൻ ആണ്. സംഗീതം നൽകിയിരിക്കുന്നത് ആശ്വിൻ ജോൺസൺ. ഛായാ​ഗ്രഹണം ജയൻദാസ്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2024, 02:53 PM IST
  • പ്രതിരോധവും പ്രതികരണവും ശീലമാക്കി കരുത്തു നേടുന്ന പുതിയകാല പെണ്മയെയാണ് ശക്തി എന്ന സംഗീത ആൽബത്തിൽ വരച്ചുകാട്ടുന്നത്
  • ഭയഹരിതമായ സാമൂഹ്യ ജീവിതവും ആത്മവിശ്വാസവും സ്ത്രീകളിലുറയ്ക്കുന്നതിന് കായിയമായി കരുത്തുനേടേണ്ടത് അനിവാര്യമാണ്
Shakthi: പെൺ കരുത്തിന്റെ സ്വാതന്ത്ര്യം; സംഗീത ആൽബം 'ശക്തി' പുറത്തിറങ്ങി

പെൺ കരുത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സംഗീത ആൽബം 'ശക്തി'പുറത്തിറങ്ങി. പ്രതികൂലതകളിൽ തളരാതെ പ്രതിരോധവും പ്രതികരണവും ശീലമാക്കി കരുത്തു നേടുന്ന പുതിയകാല പെണ്മയെയാണ് ശക്തി എന്ന സംഗീത ആൽബത്തിൽ വരച്ചുകാട്ടുന്നത്.

തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള അഗസ്ത്യം ഫൌണ്ടേഷൻ പുതുതായി തുടങ്ങുന്ന 'ട്രെയിൻ എ ​ഗേൾ' പദ്ധതിക്കായി തയ്യാറാക്കിയ ഗാനത്തിന് വരികളെഴുതിയത് ഡോ. അരുൺ സുരേന്ദ്രൻ ആണ്. സംഗീതം നൽകിയിരിക്കുന്നത് ആശ്വിൻ ജോൺസൺ. ഛായാ​ഗ്രഹണം ജയൻദാസ്.

കരുത്തുള്ള സ്ത്രീയെന്നത് വെറും  ഭംഗിവാക്കല്ല. പലവിധത്തിലുള്ള അതിക്രമങ്ങളും പരിഹാസവും നിരന്തരം നേരിടേണ്ടി വരുമ്പോൾ സ്വയം കരുത്താർജ്ജിക്കുകയെന്നത് അവളെ സംബന്ധിച്ച് അനിവാര്യമാവുന്നു. ശാരീരികമായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനും നിർഭയമായി നേരിടാനും കഴിയണം. അത് അവളിൽ ആത്മവിശ്വാസം സൃഷ്ടിക്കും. പുതിയ കാലം സ്ത്രീകളിൽ ഈ ഗുണം അനിവാര്യമാക്കുന്നുണ്ട്.

ALSO READ: അജിത്‌ സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് എത്തുന്നു; ചിത്രീകരണം ആരംഭിച്ചു

ഭയഹരിതമായ സാമൂഹ്യ ജീവിതവും ആത്മവിശ്വാസവും ചെറിയ പ്രായം മുതൽ തന്നെ സ്ത്രീകളിലുറയ്ക്കുന്നതിന് കായിയമായി കരുത്തുനേടേണ്ടത്  അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെയാണ് പുരാതനവും ഡോ മഹേഷ്‌ ഗുരുക്കൾ നേതൃത്വം നൽകുന്നതുമായ തിരുവനന്തപുരത്തെ 'അഗസ്ത്യം' കളരി പുതുമയാർന്ന ഒരു കായിക പരിശീലന പദ്ധതി സ്ത്രീകൾക്കായി ആവിഷ്കരിച്ചത്.

'ശക്തി' എന്നു പേരിട്ട ഈ പരിശീലനത്തിലുടെ  സംസ്ഥാനത്തിനകത്തും പുറത്തും ഇതിനകം പതിനായിരത്തിൽപ്പരം പെൺകുട്ടികളെയും സ്ത്രീകളെയും ശക്തരാക്കാൻ അഗസ്ത്യത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഒരു ദിവസം കുറഞ്ഞത് 88 ബലാത്സംഗ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുവെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്തുവിടുന്നു.

ലോകത്തെമ്പാടുമുള്ള സ്ത്രീകളിൽ  മൂന്നിലൊരാൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് പ്രതിദിനം ഇരയാവുന്നുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്. സ്വന്തം വീടകങ്ങളിൽ പോലും അവൾക്ക് സുരക്ഷിതത്വം ലഭിക്കുന്നില്ല.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പലവിധത്തിലുള്ളശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇവർ വിധേയരാവുന്നു. എല്ലായ്പ്പോഴും ഇത്തരം സാഹചര്യങ്ങളോട് സമരസപ്പെട്ട് സഹന പാതയിൽ കഴിയേണ്ടവരല്ല സ്ത്രീകളെന്ന ഒരു ഉണർവ്വ് അവരിലുണ്ടാക്കാനാണ് 'ശക്തി'യിലൂടെ അഗസ്ത്യം ഫൌണ്ടേഷൻ ലക്ഷ്യമിടുന്നത് എന്ന് ഗുരുക്കൾ ഡോ എസ് മഹേഷ്‌ പറഞ്ഞു.

ALSO READ: ചിരിപ്പിച്ച് കളറാക്കാൻ റാഫിയുടെ 'താനാരാ'; ട്രെയിലർ പുറത്തിറങ്ങി

സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർ, ആദിവാസി മേഖലകളിലുള്ളവർ എന്നിങ്ങനെ സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ള പെൺകുട്ടികൾക്കെല്ലാം 'ശക്തി'പദ്ധതിയുടെ പ്രയോജനം എത്തിക്കാനും അഗസ്ത്യം ലക്ഷ്യമിടുന്നു.

ഇതിനായാണ് 'ട്രെയിൻ എ ​​ഗേൾ' എന്ന പേരിൽ ഒരു പുതിയ പദ്ധതി 'ശക്തി'യുടെ തുടർച്ചയെന്ന നിലയിൽ ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ നോളേജ് സിസ്റ്റം സെന്റർ‌ ഫോർ  കളരിപ്പയറ്റ് കൂടിയാണ് അഗസ്ത്യം കളരി.

സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർക്കാരിതര സംഘടനകൾക്കും പദ്ധതിയുമായി സഹകരിക്കാൻ അവസരമുണ്ട്.  പെൺകുട്ടികളെ സ്വാശ്രയബോധവും കരുത്തുമുള്ളവരാകാൻ പ്രാപ്തരാക്കുന്നതാണ്  ഈ സ്വയം പ്രതിരോധ പരിശീലനപരിപാടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള, ഇന്ത്യൻ നോളേജ് സിസ്റ്റത്തിന്റെ അംഗീകാരമുള്ള കളരിപ്പയറ്റ് കേന്ദ്രമാണ് നേമത്ത് പ്രവർത്തിക്കുന്ന അഗസ്ത്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News