Shahrukh Khan Next Film: ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം സഞ്ജയ് ലീല ബൻസാലിയ്ക്കൊപ്പം?

Shahrukh Khan Next Film:  മുന്‍പ് ഈ ചിത്രത്തിൽ ഷാരൂഖിന് പകരം സൽമാൻ ഖാനെ ആയിരുന്നു തീരുമാനിച്ചിരുന്നത്. സൽമാനൊപ്പം ആലിയ ഭട്ട് ആയിരുന്നു താരം. എന്നാൽ, നിലവിൽ സൽമാന്‍റെ പേര് കട്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിനായി ഇപ്പോള്‍ കിംഗ് ഖാന്‍റെ പേര് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.   

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 03:34 PM IST
  • റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, കിംഗ് ഖാന്‍ സഞ്ജയ് ലീല ബൻസാലിയുടെ ഇൻഷാ അല്ലാഹ് എന്ന സിനിമയിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്...!!
Shahrukh Khan Next Film: ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം സഞ്ജയ് ലീല ബൻസാലിയ്ക്കൊപ്പം?

Shahrukh Khan Next Film: ഒന്നിന് പിറകെ മറ്റൊന്നായി മൂന്ന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം ഏതാണ് എന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ഷാരൂഖ് ഖാന്‍റെ അടുത്തിടെ പുറത്തിറങ്ങിയ 'ഡങ്കി' യും ബോക്സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. 

Also Read:  PM Modi on Karpoori Thakur Birth Anniversary: സമൂഹ്യ നീതിയ്ക്കായി പോരാടിയ കർപൂരി ഠാക്കൂറിനെ അനുസ്മരിച്ച് പ്രധാനമന്തി മോദി 

എന്നാല്‍, ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി എന്നാണ് സൂചനകള്‍. അതായത്, ഷാരൂഖ് ഖാന്‍റെ  അടുത്ത ചിത്രം ബോളിവുഡിലെ ഏറ്റവും വലിയ സംവിധായകനൊപ്പമാണ് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.  

Also Read: Cooking Oil Price: പാചക എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം, എന്താണ് കമ്പനികളുടെ നിലപാട്?  
 
അതായത്, ഹിന്ദി സിനിമകളെ ആഘോഷമാക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ ഇൻഷാ അല്ലാഹ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തുടർച്ചയായി വാർത്തകൾ വരുന്നുണ്ട്. മുന്‍പ് ഈ ചിത്രത്തിനായി സൽമാൻ ഖാന്‍റെ പേര് വന്നിരുന്നുവെങ്കിൽ ഇപ്പോൾ ഷാരൂഖ് ഖാന്‍റെ പേരാണ് ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, കിംഗ് ഖാന്‍ സഞ്ജയ് ലീല ബൻസാലിയുടെ ഇൻഷാ അല്ലാഹ് എന്ന സിനിമയിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്...!! എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഇൻഷാ അല്ലാഹ് ല്‍  ഷാരൂഖിന്‍റെ എൻട്രി?

അസോസിയേറ്റ് വെബ് സൈറ്റ് Bollywoodlife.com ന്‍റെ റിപ്പോർട്ട് അനുസരിച്ച്, സഞ്ജയ് ലീല ബൻസാലിയുടെ ഇൻഷാ അല്ലാഹ് എന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്തതായി പ്രവർത്തിക്കാൻ പോകുന്നത്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, കിംഗ് ഖാൻ ഈ സിനിമയ്ക്കായി സമ്മതം പറഞ്ഞു. എന്നാൽ ഈ ചിത്രത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവന്നിട്ടില്ല.  
 
നേരത്തെ ഈ ചിത്രത്തിൽ ഷാരൂഖിന് പകരം സൽമാൻ ഖാനെ ആയിരുന്നു തീരുമാനിച്ചിരുന്നത്. സൽമാനൊപ്പം ആലിയ ഭട്ട് ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നിലവിൽ സൽമാന്‍റെ പേര് കട്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിനായി ഇപ്പോള്‍ കിംഗ് ഖാന്‍റെ പേര് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. 

ഇതിന് മുമ്പ് സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസിൽ ഷാരൂഖ് ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. ഷാരൂഖിനെ കൂടാതെ മാധുരിയും ഐശ്വര്യയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

അവസാനമായി 'ഡങ്കി' എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാൻ അഭിനയിച്ചത്. രാജ്കുമാർ ഹിരാനിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കിംഗ് ഖാനെ കൂടാതെ വിക്കി കൗശൽ, തപ്‌സി പന്നു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം മികച്ച കളക്ഷൻ നേടി.

അതേസമയം, കഴിഞ്ഞ വർഷം ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതായിരുന്നു.  കിംഗ് ഖാൻ 3 ബാക്ക് ടു ബാക്ക് ഹിറ്റ് സിനിമകള്‍ ആണ് ബോളിവുഡിന് സമ്മാനിച്ചത്‌. ആദ്യം 'പത്താൻ', പിന്നെ 'ജവാൻ', ഒടുവിൽ 'ഡങ്കി'. ഈ മൂന്ന് ചിത്രങ്ങളും പല റെക്കോർഡുകളും തകർത്തിരുന്നു. അതിനിടെയാണ് സഞ്ജയ് ലീല ബൻസാലിയുടെ ഇൻഷാ അല്ലാഹ് എന്ന ചിത്രത്തിള്‍ SRK എത്തുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നത്‌...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News