Tiger 3: ടൈഗർ 3 യിൽ ഷാരൂഖ് ഖാനും?; അഭ്യുഹങ്ങൾക്ക് വിട

സൽമാൻ ഖാന ഒരു മുൻ റോ ഏജന്‍റായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കത്രീന കൈഫ് ആണ് ടൈഗർ 3 യിലെ നായിക. കഴിഞ്ഞ വർഷം ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചത് മുതൽ പുറത്ത് വന്നിരുന്ന അഭ്യുഹം ആയിരുന്നു ഷാരൂഖ് ഖാൻ ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 26, 2022, 01:41 PM IST
  • ഈ വിവരം സൽമാൻ ഖാനും പഠാന്‍റെ അണിയറ പ്രവർത്തകരും വളരെ മുൻപേ സ്ഥിരീകരിച്ചിരുന്നു.
  • ഇപ്പോൾ ഈ വാർത്ത ശരിയാണെന്ന തരത്തിലെ ചില സൂചനകൾ ഷാരൂഖ് ഖാൻ തന്നെ നൽകിയിരിക്കുകയാണ്.
  • കരൺ അർജുൻ ഒഴിച്ച് നിർത്തിയാൽ ഞങ്ങൾ ഇതുവരെ ഒരു മുഴുനീള ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
Tiger 3: ടൈഗർ 3 യിൽ ഷാരൂഖ് ഖാനും?; അഭ്യുഹങ്ങൾക്ക് വിട

സൽമാൻ ഖാൻ നായകനായ ഏക് ഥാ ടൈഗർ എന്ന ചിത്രത്തിന്‍റെ മൂന്നാം ഭാഗമാണ് ടൈഗർ 3. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ടൈഗർ 3 ക്ക് മുൻപ് പുറത്തിറങ്ങിയ 2 ഭാഗങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആയിരുന്നു. സൽമാൻ ഖാന ഒരു മുൻ റോ ഏജന്‍റായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കത്രീന കൈഫ് ആണ് ടൈഗർ 3 യിലെ നായിക. കഴിഞ്ഞ വർഷം ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചത് മുതൽ പുറത്ത് വന്നിരുന്ന അഭ്യുഹം ആയിരുന്നു ഷാരൂഖ് ഖാൻ ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നത്. 

എന്നാല്‍ ഇതുവരെ ആ കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ വാർത്ത ശരിയാണെന്ന തരത്തിലെ ചില സൂചനകൾ ഷാരൂഖ് ഖാൻ തന്നെ നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാരൂഖ് സിനിമാ ലോകത്ത് എത്തിയിട്ട് 30 വർഷം തികഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി താരത്തിന്‍റെ ഇൻസ്റ്റാഗ്രാം ലൈവിലാണ് ടൈഗർ 3 ലെ വേഷത്തിനെ സംബന്ധിക്കുന്ന ചില സൂചനകൾ പുറത്ത് വിട്ടത്. ഷാരൂഖ് ഖാന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം പഠാനിൽ സൽമാൻ ഖാൻ ഏക് ഥാ ടൈഗറിലെ നായക കഥാപാത്രം ആയ ടൈഗർ ആയി അതിധി വേഷത്തിൽ എത്തുന്നുണ്ട്.

Read Also: SG251: 'രണ്ടും കൽപ്പിച്ചുള്ള വരവാ', 'എസ്‍ജി 251' സെക്കൻഡ് ലുക്ക്, 2023ൽ റിലീസ്

ഈ വിവരം സൽമാൻ ഖാനും പഠാന്‍റെ അണിയറ പ്രവർത്തകരും വളരെ മുൻപേ സ്ഥിരീകരിച്ചിരുന്നു. പഠാനിൽ ഷാരൂഖ് ഖാനും ഒരു റോ ഏജന്‍റായാണ് എത്തുന്നതെന്നാണ് സൂചന. ടൈഗർ 3 യും പഠാനും സംവിധാനം ചെയ്യുന്ന യാഷ് രാജ് സ്റ്റുഡിയോസ് അവരുടെ സ്പൈ സിനിമകളായ ടൈഗർ 3, വാർ, പഠാൻ എന്നീ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒരു സ്പൈ യൂണിവേഴ്സ് ആരംഭിക്കുന്നു എന്ന തരത്തിലെ ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ സജീവമാണ്. ഇതിന്‍റെ ഭാഗമായാണ് ഷാരൂഖ് ടൈഗർ 3 ൽ അഭിനയിക്കുന്നു എന്ന തരത്തിലെ വാർത്തകൾ പുറത്ത് വന്നത്. 

കഴിഞ്ഞ ദിവസം ഷാരൂഖിന്‍റെ ലൈവിൽ ഒരു ആരാധകൻ പഠാനിൽ സൽമാൻ ഖാനോടൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെ ആണ് താരം ടൈഗർ 3 ലെ തന്‍റെ അതിധി വേഷത്തെക്കുറിച്ച് സൂചിപ്പിച്ചത്. താരത്തിന്‍റെ വാക്കുകളിലേക്ക്. ' സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്നത് വളരെയധികം സന്തോഷകരമായ കാര്യമാണ്. സൗഹൃദവും സ്നേഹവും എല്ലാം കലർന്ന ഒരു കാര്യമാണ് അത്. കരൺ അർജുൻ ഒഴിച്ച് നിർത്തിയാൽ ഞങ്ങൾ ഇതുവരെ ഒരു മുഴുനീള ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. 

Read Also: സുരേഷ് ​ഗോപി - ജയരാജ് കോമ്പോ വീണ്ടും; 27 വർഷങ്ങൾക്ക് ശേഷം 'ഹൈവേ 2' ഒരുങ്ങുന്നു

എങ്കിലും ചില വർഷങ്ങളിൽ മൂന്നോ നാലോ ദിവസത്തേക്ക് എങ്കിലും ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്. അടുത്തിടെ അദ്ദേഹം നായക വേഷത്തിൽ എത്തിയ ട്യൂബ്ലൈറ്റ് എന്ന ചിത്രത്തില്‍ ഞാനും എന്‍റെ സീറോ എന്ന ചിത്രത്തിൽ സൽമാനും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഠാനിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്‍റെ ടൈഗർ 3 ൽ ഞാനും ഒരു ഭാഗമാകാൻ ശ്രമിക്കും എന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ഇതിന് മുൻപ് സൽമാൻ ഖാൻ അദ്ദേഹത്തിന്‍റെ പിറന്നാൽ ദിനത്തിൽ പഠാനിലും ടൈഗർ 3 ലും താനും ഷാരൂഖും ഒന്നിച്ച് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News