ബ്രിട്ടീഷ് മാഗസിനായ എമ്പയറിന്റെ ഏറ്റവും മികച്ച 50 അഭിനേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി ഷാരൂഖ് ഖാൻ. ഡെൻസൽ വാഷിംഗ്‌ടൺ, ടോം ഹാങ്ക്സ്, അന്റോണി മാർലോൺ ബ്രാൻഡോ, മെറിൽ സ്ട്രീപ്, ജാക്ക് നിക്കോൾസൺ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖ താരങ്ങൾ. ഷാരൂഖ് ഖാന് കോടിക്കണക്കിനു ആരാധകരാണുള്ളതെന്നും അദ്ദേഹത്തിന്റെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ബോക്‌സ്ഓഫീസിൽ പരാജയപ്പെട്ടതെന്നും എമ്പയറിന്റെ പ്രൊഫൈലിൽ പറയുന്നു. അഭിനയത്തിൽ ഏറെ പ്രഗത്ഭനായ ഷാരുഖിന് ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ കുറവാണെന്നും പ്രൊഫൈലിൽ പറയുന്നുണ്ട്.
Empire's list of the 50 greatest actors of all time – revealed! As celebrated in our brand new issue, and voted for by you.
READ NOW: https://t.co/zvvo1xpYhn pic.twitter.com/zE4jZmVMSj
— Empire Magazine (@empiremagazine) December 19, 2022
സഞ്ജയ് ലീലാ ബൻസാലിയുടെ ദേവ്ദാസ്, കരൺ ജോഹറിന്റെ മൈ നെയിം ഈസ് ഖാൻ, കുച്ച് കുച്ച് ഹോത്താ ഹേ, അശുതോഷ് ഗോവരികറിന്റെ സ്വദേശ് എന്നീ ചിത്രങ്ങളിലെ ഷാരുഖിന്റെ പ്രകടനവും എമ്പയർ എടുത്തു പറഞ്ഞിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ജബ് തക് ഹേ ജാനിലെ ''സിന്ദഹി തോ ഹർ റോസ് ജാൻ ലേത്തി ഹേ... ബോംബ് തോ സിർഫ് ഏക് ബാർ ലേഗ'' (ജീവിതം നമ്മളെ ദിവസവും കൊല്ലുകയാണ്, ബോംബാണെങ്കിൽ ഒരുതവണയെ കൊല്ലൂ) എന്ന ഡയലോഗ് ഷാരുഖിന്റെ കരിയറിലെ ഐക്കോണിക് ലൈനായി മാഗസിനിൽ വിലയിരുത്തപ്പെട്ടു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ആണ് ഉടൻ റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം. ദീപിക പദുകോൺ, ജോൺ അബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ദക്ഷിണേന്ത്യൻ സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന 'ജവാൻ ആണ് ഷാരൂഖ് ഖാന്റെ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. നയൻതാരയാകും ചിത്രത്തിലെ നായിക എന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം അടുത്ത വർഷം ജൂൺ രണ്ടിന് തീയറ്ററുകളിലെത്തും എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...