'ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി... കിറുക്കൻ' - നിവിന്റെ വീഡിയോയുമായി അജു വർ​ഗീസ്

അടുത്തിടെ കൊല്ലത്തെ എഴുത്താണിക്കടയിൽ നിന്നും താരങ്ങൾ പൊറോട്ടയും ബീഫും കഴിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 11:41 AM IST
  • ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഓരോ ജില്ലയിലും യാത്ര ചെയ്യുകയാണ് താരങ്ങൾ.
  • അടുത്തിടെ കൊല്ലത്തെ എഴുത്താണിക്കടയിൽ നിന്നും താരങ്ങൾ പൊറോട്ടയും ബീഫും കഴിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
  • പൊറോട്ടയും ബീഫും വളരെ ആസ്വദിച്ച് കഴിക്കുന്ന നിവിൻ പോളിയായിരുന്നു വീഡിയോയിലെ താരം.
  • സാനിയ ഇയ്യപ്പനൊപ്പം പൊറോട്ട ഷെയർ ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
'ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി... കിറുക്കൻ' - നിവിന്റെ വീഡിയോയുമായി അജു വർ​ഗീസ്

നിവിൻ പോളി, അജു വർ​ഗീസ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. സൈജു കുറുപ്പ്, സിജു വിൽസൺ, ​ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഓരോ ജില്ലയിലും യാത്ര ചെയ്യുകയാണ് താരങ്ങൾ. അടുത്തിടെ കൊല്ലത്തെ എഴുത്താണിക്കടയിൽ നിന്നും താരങ്ങൾ പൊറോട്ടയും ബീഫും കഴിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊറോട്ടയും ബീഫും വളരെ ആസ്വദിച്ച് കഴിക്കുന്ന നിവിൻ പോളിയായിരുന്നു വീഡിയോയിലെ താരം. സാനിയ ഇയ്യപ്പനൊപ്പം പൊറോട്ട ഷെയർ ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. 

അത്തരത്തിൽ വീണ്ടുമൊരു ഫുഡ് അടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിവിൻ അജുവും ആണ് ഈ വീഡിയോയിലെ താരങ്ങൾ. നിവിന്റെ പ്ലെയ്റ്റിൽ ഉള്ള ചിക്കൻ പീസിലാണ് അജുവിന്റെ കണ്ണ്. ഇത് കാണുന്ന നിവിൻ കിലുക്കത്തിൽ തിലകൻ പറഞ്ഞത് പോലൊരു ഡയലോ​ഗ് വെച്ച് അങ്ങ് കാച്ചുന്നതും വീഡിയോയിൽ കേൾക്കാം. ''ഇനി ഇത് നോക്കിയിരുന്ന് കൊതിവിട്ട് എന്റെ വയറും കേടാക്കിയിട്ടേ അടങ്ങുള്ളോ, ഒരു മൊന്ത ചോറുണ്ടല്ലോ എടുത്ത് തിന്നൂടെ'' എന്നാണ് നിവിൻ അജു വർ​ഗീസിനോട് ചോദിക്കുന്നത്. ഇത് പറഞ്ഞ കഴിഞ്ഞുള്ള നിവിന്റെ എക്സ്പ്രഷൻ ഇപ്പോൾ വൈറലാണ്. നിവിന്റെ ഡയലോ​ഗ് കേട്ട് ഒന്നും മിണ്ടാതെ അജു വർ​ഗീസ് ചോറുണ്ണതും വീഡിയോയിൽ കാണാം.

ചിത്രത്തിന്റെ പ്രമോഷൻ വളരെ രസകരമായിട്ടാണ് താരങ്ങൾ ചെയ്യുന്നത്. ഇന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സാറ്റർഡേ നൈറ്റ് ടീം ഒന്നിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും ഒക്കെ പ്രമോഷൻ നടത്തിയപ്പോൾ വലിയ സ്വീകരണമാണ് താരങ്ങൾക്ക് ലഭിച്ചത്. 

Also Read: Saturday Night Movie : സർപ്രൈസ് ആയോ? നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് ട്രെയിലർ

 

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ നിർമ്മിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ്‌ സംവിധാനം ചെയ്യുന്നത്‌. ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രമാണിത്. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്ന സൂചനയാണ് ലഭിക്കുന്നത്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, എന്നിവർക്ക് പുറമെ ചിത്രത്തിൽ ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്ററും ട്രെയിലറും ഒക്കെ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി.

മേക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News