Saturday Night OTT Update : നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് ഒടിടിയിലെത്തി; എവിടെ കാണാം?

Saturday Night OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറാണ്. ചിത്രം ഇന്ന്, ജനുവരി 27 മുതലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 01:06 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറാണ്.
  • ചിത്രം ഇന്ന്, ജനുവരി 27 മുതലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്.
  • നവംബർ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സാറ്റർഡേ നൈറ്റ്.
  • വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു സ്വന്തമാക്കാൻ സാധിച്ചിരുന്നത്.
Saturday Night OTT Update : നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് ഒടിടിയിലെത്തി; എവിടെ കാണാം?

നിവിൻ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം സാറ്റർഡേ നൈറ്റ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറാണ്. ചിത്രം ഇന്ന്, ജനുവരി 27 മുതലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്.  നവംബർ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സാറ്റർഡേ നൈറ്റ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു സ്വന്തമാക്കാൻ സാധിച്ചിരുന്നത്.

ചരിത്ര സിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിച്ച ചിത്രമാണ് സാറ്റർഡേ നൈറ്റ്. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്.

ALSO READ: Saturday Night OTT Release: കാത്തിരിപ്പുകൾക്ക് ഒടുവിൽ സാറ്റർഡേ നൈറ്റ് ഉടൻ ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അസ്‌ലം പുരയിൽ ആണ്.

സംഗീത സംവിധാനം നിർവഹിച്ചത് ജേക്ക്സ്‌ ബിജോയ് ആണ്. ചിത്രസംയോജനം: ടി ശിവനടേശ്വരൻ. ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി. മേക്കപ്പ്‌: സജി കൊരട്ടി. കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ. കളറിസ്റ്റ്‌: ആശിർവാദ്‌. ഡിഐ: പ്രൈം ഫോക്കസ്‌ മുംബൈ. സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി. ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ. ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി. കൊറിയോഗ്രാഫർ: വിഷ്ണു ദേവ. സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര. പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ. പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്. ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ. മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌. ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ. പി.ആർ.ഓ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News