സൽമാൻ ഖാൻ അവിവാഹിതനായി തുടരാൻ കാരണം ഈ നടി!

സൽമാൻ ഖാന് (Salman Khan) ഇന്നലെ 56 വയസ്സ് തികഞ്ഞു. പല നടിമാരുമായും സൽമാൻ ഖാന്റെ  പേര് ബന്ധപ്പെടുത്തി നിരവധി ആരോപണങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം അല്ലെ. എന്നാൽ ഇന്നും അദ്ദേഹം അവിവാഹിതനാണ്. എന്തുകൊണ്ടാണ് താൻ അവിവാഹിതനായിരിക്കുന്നതെന്ന് ഒരിക്കൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.   

Written by - Ajitha Kumari | Last Updated : Dec 28, 2021, 11:15 AM IST
  • എന്തുകൊണ്ടാണ് സൽമാൻ ഖാൻ ഇന്നും അവിവാഹിതനായി തുടരുന്നത്
  • ഈ നടിയാണോ അതിന് കാരണം
സൽമാൻ ഖാൻ അവിവാഹിതനായി തുടരാൻ കാരണം ഈ നടി!

Salman Khan: ബോളിവുഡിന്റെ ഭായി ജാൻ എന്നറിയപ്പെടുന്ന സൽമാൻ ഖാന് ഇന്നലെ 56 വയസ് തികഞ്ഞിരുന്നു. ജന്മദിനത്തിന് ഒരു ദിവസം മുൻപ് അദ്ദേഹത്തിന് പാമ്പ് കടിയേൽക്കുകയും ചെയ്തിരുന്നു.  പക്ഷെ താരത്തിന്റെ ആരോഗ്യനില തൃപ്തികരമായതിനാൽ പിറന്നാളും ആഘോഷിച്ചു. 

ഫാൻസ് ഫോളോവേഴ്‌സ് കൊണ്ട് നിറഞ്ഞ ഒരു താരമാണ് സൽമാൻ ഖാൻ (Salman Khan). മാത്രമല്ല അദ്ദേഹം എത്രയും പെട്ടെന്ന് വിവാഹിതനാകണമെന്ന് ആരാധകർ എപ്പോഴും പ്രാർത്ഥിക്കുന്നുമുണ്ട്. എന്നാൽ താരം ഇതുവരെ അവിവാഹിതനായതിന് പിന്നിൽ പ്രശസ്തയായ ഒരു നടിയുടെ കൈയുണ്ട്  പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസമാകുമോ?

Also Read: Happy Birthday Salman Khan: സല്‍മാന്‍ ഖാന്‍റെ യഥാര്‍ത്ഥ പേര് അറിയാമോ? ഭായ് ജാനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും..!!

ഈ നടി കാരണമാണ് സൽമാൻ ഇന്നും അവിവാഹിതനായിരിക്കുന്നത് 

ബോളിവുഡിന്റെ ഭായി ജാൻ സൽമാൻ ഖാൻ (Salman Khan) എപ്പോൾ വിവാഹം കഴിക്കും?  ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് അദ്ദേഹത്തിൻറെ ഇന്ത്യയിലെ ഫാൻസ്‌ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുള്ള ഫാൻസും. എല്ലാവരും സൽമാന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്.  പക്ഷെ അങ്ങനൊരു ദിനം വരുമോ എന്നത് ഇന്നും സംശയമാണ്.

ഇതിന് പല കാരണങ്ങളുമുണ്ടാകാം എങ്കിലും ഒരു കാരണം ചലച്ചിത്ര രംഗത്തെ ഒരു വലിയ നടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഐശ്വര്യയോ കത്രീനയോ അങ്ങനെയാരുമല്ല മറിച്ച്  നടി രേഖയാണ് ആ ആൾ. 

ഒരിക്കൽ സൽമാൻ (Salman Khan) താൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. 2014 ൽ ബിഗ് ബോസിന്റെ സെറ്റിൽ വച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സമയത്ത് രേഖ തന്റെ ‘സൂപ്പർ നാനി’ എന്ന സിനിമയുടെ പ്രമോഷനായി അവിടെ എത്തിയിരുന്നു. 

Also Read: Mercury Transit 2021: ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മാറും; സ്ഥാനക്കയറ്റത്തോടൊപ്പം ധനലാഭവും 

അവിടെവച്ച് കൗമാരപ്രായത്തിൽ തനിക്ക് രേഖയിൽ വലിയ മതിപ്പുണ്ടായിരുന്നുവെന്ന് പറഞ്ഞ സൽമാൻ അക്കാലത്ത് രേഖ തന്റെ അയൽക്കാരിയായിരുന്നുവെന്നും, രാവിലെ നടക്കാൻ പോകുന്ന രേഖയെ കാണാൻ സൽമാൻ രാവിലെ 5.30 ന് എഴുന്നേൽക്കുമായിരുന്നുവെന്നും, രേഖയെ കാണാൻ വേണ്ടി അവരുടെടെ യോഗ ക്ലാസിലും താൻ ചേർന്നിരുന്നുവെന്നും പറഞ്ഞു.

സൽമാൻ ഖാൻ പറഞ്ഞു, മാത്രമല്ല ആ സമയത്ത് തനിക്ക് യോഗയുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നും എന്നാൽ രേഖ ജി അവിടെ യോഗ പഠിപ്പിച്ചിരുന്നതിനാൽ ഞാനും എന്റെ സുഹൃത്തും അവിടെ എത്താറുണ്ടായിരുന്നുവെന്നും സൽമാൻ ഖാൻ (Salman Khan) പറഞ്ഞു. 

Also Read: ഭാര്യയുടെ പേരിൽ ഈ സ്പെഷ്യൽ അക്കൗണ്ട് തുറക്കൂ: പ്രതിമാസം ലഭിക്കും 45,000 രൂപ, അറിയാം 

ഇതിനിടയിൽ ഞാൻ വലുതാകുമ്പോൾ ഈ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുമെന്ന് സൽമാൻ തന്റെ വീട്ടിലെ എല്ലാവരോടും പറഞ്ഞിരുന്നതായി രേഖയും പറഞ്ഞു. ഇതിന് മറുപടിയായി സൽമാൻ പറഞ്ഞത് ഇതുകൊണ്ടായിരിക്കാം ഞാൻ വിവാഹം കഴിക്കാത്തത് എന്നായിരുന്നു. സൽമാന്റെ മറുപടി കേട്ട രേഖ 'അതുകൊണ്ടായിരിക്കാം എന്റെയും നടക്കാത്തതെന്ന്' തമാശ രൂപേണ പറഞ്ഞു.  

സൽമാൻ ഖാന്റെ (Salman Khan) സിനിമയെക്കുറിച്ച് പറയുമ്പോൾ പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം 'കഭി ഈദ് കഭി ദീപാവലി'യിലും ജാക്വലിൻ ഫെർണാണ്ടസിനൊപ്പമുള്ള 'കിക്ക് 2'ലും അദ്ദേഹം എത്തും. ഇത് മാത്രമല്ല സൽമാൻ ഖാൻ തന്റെ പ്രിയ സുഹൃത്ത് ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ'യിൽ അതിഥി വേഷത്തിൽ അഭിനയിക്കുകയും ഷാരൂഖ് ഖാൻ നായകനാകുന്ന 'പഠാൻ' എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തിലും എത്തും. സൽമാൻ ഖാൻ ഇപ്പോൾ 'ടൈഗർ 3' യുടെ ചിത്രീകരണത്തിലാണ്, അത് ഏതാണ്ട് പൂർത്തിയായി വരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News