സല്‍മാന്‍ ഖാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു : ബിഗ് ബോസ്, സിനിമാ ഷൂട്ടുകളിൽ നിന്ന് ഇടവേള എടുത്ത് താരം

ആരോഗ്യം മോശമായതിനാല്‍ ബിഗ് ബോസില്‍ നിന്ന് ഇടവേളയെടുക്കാന്‍ സല്‍മാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 03:37 PM IST
  • സല്‍മാന് പകരം കുറച്ചുനാളത്തേക്ക് കരണ്‍ ജോഹര്‍ അവതാരകന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
  • കിസി കാ ഭായ് കിസി കി ജാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം
  • ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഈദിനായിരിക്കും റിലീസ്
സല്‍മാന്‍ ഖാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു : ബിഗ് ബോസ്, സിനിമാ ഷൂട്ടുകളിൽ നിന്ന് ഇടവേള എടുത്ത് താരം

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് ഡെങ്കിപ്പനി സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുകള്‍. ആരോഗ്യം മോശമായതിനാല്‍ ബിഗ് ബോസില്‍ നിന്ന് ഇടവേളയെടുക്കാന്‍ സല്‍മാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ താരം ഡെങ്കിപ്പനി ബാധിച്ച് ചികിത്സയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയില്ല.

രോഗബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ബിഗ് ബോസിന്റെ 16ാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

സല്‍മാന് പകരം കുറച്ചുനാളത്തേക്ക് കരണ്‍ ജോഹര്‍ അവതാരകന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ കിസി കാ ഭായ് കിസി കി ജാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഈദിനായിരിക്കും റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News