Rorschach Movie: ഇനി വെറും ഒരു നാൾ മാത്രം; ഉദ്വേ​ഗം നിറച്ച് 'റോഷാക്കി'ന്റെ പ്രീ റിലീസ് ടീസർ

ട്രെയിലറിലൂടെയും പോസ്റ്ററുകളിലൂടെയും സൃഷ്ടിച്ച നി​ഗൂഡതകൾ പ്രീ റിലീസ് ടീസറിലും നിറഞ്ഞ് നിൽ‌ക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 11:40 AM IST
  • 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.
  • മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
  • സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്.
Rorschach Movie: ഇനി വെറും ഒരു നാൾ മാത്രം; ഉദ്വേ​ഗം നിറച്ച് 'റോഷാക്കി'ന്റെ പ്രീ റിലീസ് ടീസർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്താൻ ഇനി ഒരു നാൾ മാത്രമാണ് ബാക്കിയുള്ളത്. ചിത്രം ഒക്ടോബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ട്രെയിലറിലൂടെയും പോസ്റ്ററുകളിലൂടെയും സൃഷ്ടിച്ച നി​ഗൂഡതകൾ പ്രീ റിലീസ് ടീസറിലും നിറഞ്ഞ് നിൽ‌ക്കുന്നുണ്ട്. ഈ നി​ഗൂഢതകൾ എന്തെന്ന് അറിയാൻ ഒരു ദിവസം കൂടി പ്രേക്ഷകർ കാത്തിരിക്കണം. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്. നടൻ ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.

Also Read: Ottu Movie: കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ഒറ്റ് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി

 

റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിന് റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. "ഈ ചിത്രം ഫാമിലിക്ക് കാണാവുന്നതാണ്, എന്റെ എല്ലാ പടങ്ങളും ഫാമിലി കാണുന്നവയാണ്. ഓരോ കുടുംബത്തിനും ഓരോ കഥയാണ്. ഇതു ഒരു കുടുംബത്തിന്റെ കഥയാണ്. ഒരു ഭാര്യ-ഭർത്താവ് കഥയാണ് ഈ ചിത്രത്തിന്റേത്" മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റുകളിൽ മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പേർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം നിഷേധിച്ചിരുന്നു. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് ഏറ്റവും അവസാനമായി സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News