പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ മുതൽ എന്താണ് ഇതിലെന്നറിയാൻ പ്രേക്ഷകരെ ആകാംഷയിൽ നിർത്തിയ സിനിമയാണ് റോഷാക്ക്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടതുമുതൽ വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ആദ്യ ഷോയുടെ ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.
മമ്മൂക്കയെ ഇത്ര ഗംഭീരമായി കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യ പകുതി കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് പ്രകടമാണ്. ഒരു നിമിഷം പോലും ലാഗ് അടിപ്പിക്കാതെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് സിനിമ മുന്നോട്ട് പോകുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർത്തിയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത്. നിഗൂഢതകൾ ഒരുപാട് ഒളിപ്പിച്ച് വെച്ചുള്ള ഇന്റർവെൽ ബ്ലോക്ക് കൂടി ആകുമ്പോൾ റോഷാക്ക് പുതിയൊരു തീയേറ്റർ അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
മമ്മൂക്ക സ്‌ക്രീനിൽ വരുന്നത് മുതൽ ഓരോ നിമിഷവും എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ നൽകുന്നതാണ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുന്ന ഒന്ന് തന്നെ എന്ന് നിസംശയം പറയാം.
റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിന് റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. "ഈ ചിത്രം ഫാമിലിക്ക് കാണാവുന്നതാണ്, എന്റെ എല്ലാ പടങ്ങളും ഫാമിലി കാണുന്നവയാണ്. ഓരോ കുടുംബത്തിനും ഓരോ കഥയാണ്. ഇതു ഒരു കുടുംബത്തിന്റെ കഥയാണ്. ഒരു ഭാര്യ-ഭർത്താവ് കഥയാണ് ഈ ചിത്രത്തിന്റേത്" മമ്മൂട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...