Rorscach Movie: പ്രേക്ഷകരിൽ വീണ്ടും ആകാംക്ഷ നിറച്ച് മമ്മൂട്ടി; 'റോഷാക്കി'ന്റെ പുതിയ പോസ്റ്റർ

മമ്മൂട്ടിക്ക് ഏറെ പ്രകടന സാധ്യത ഉള്ളതാകും ഈ ചിത്രം എന്നാണ് ട്രെയിലറിൽ നിന്നും പോസ്റ്ററുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 02:46 PM IST
  • എന്തൊക്കെ നിഗൂഢതകളാകും റോഷാക്കിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
  • ചിത്രത്തിന്റെ ട്രെയിലറിൽ അടക്കം നിഗൂഢത നിറച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
  • മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.
Rorscach Movie: പ്രേക്ഷകരിൽ വീണ്ടും ആകാംക്ഷ നിറച്ച് മമ്മൂട്ടി; 'റോഷാക്കി'ന്റെ പുതിയ പോസ്റ്റർ

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഓരോ പോസ്റ്ററും ഓരോ വിശേഷങ്ങളും വളരെ വേ​ഗമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഓരോ പ്രേക്ഷകനും ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. പ്രതീക്ഷ വീണ്ടും വീണ്ടും ഉയർത്തുന്ന തരത്തിലുള്ള അപ്ഡേറ്റുകളാണ് അണിയറക്കാർ ഓരോ തവണയും കൊണ്ടുവരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. റോഷാക്ക്, കമിങ് സൂൺ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. 

എന്തൊക്കെ നിഗൂഢതകളാകും റോഷാക്കിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലറിൽ അടക്കം നിഗൂഢത നിറച്ചാണ്  അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ഏറെ പ്രകടന സാധ്യത ഉള്ളതാകും ഈ ചിത്രം എന്നാണ് ട്രെയിലറിൽ നിന്നും പോസ്റ്ററുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്. 

Also Read: Rorschach Movie : വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ

മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 29ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നത്. 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ് റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ.

ചിത്രത്തിന്റെ പേര് അവതരിപ്പിച്ചത് മുതൽ സിനിമയുടെ കഥാഗതിയെ കുറിച്ച് അഭ്യുഹങ്ങൾ നിലനിൽക്കുകയാണ്. 'ലൂക്ക് ആന്‍റണി' എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റോഷാക്കിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് ശേഷം എല്ലാവരും കരുതിയിരുന്നത്.  എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന്  മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥാസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ നടൻ ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എഡിറ്റിംഗ് കിരൺ ദാസാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News