Rocky Aur Rani Ki Prem Kahani Teaser: പ്രണയത്തിൽ മുങ്ങി രൺവീര്‍, ആലിയ! റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ അടിപൊളി ടീസറെത്തി

Rocky Aur Rani Ki Prem Kahani Teaser: ടീസര്‍ രൺവീറും ആലിയയും കരൺ ജോഹറും ചേർന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പുറത്തുവിട്ടു, വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ടീസറിന്‍റെ ഏതാനും നിമിഷങ്ങൾ റോക്കിയുടെയും റാണിയുടെയും പ്രണയകഥ ചിത്രീകരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 01:21 PM IST
  • ആലിയ ഭട്ടിന്‍റെയും രൺവീർ സിംഗിന്‍റെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ടീസർ പുറത്തിറങ്ങി
Rocky Aur Rani Ki Prem Kahani Teaser: പ്രണയത്തിൽ മുങ്ങി രൺവീര്‍, ആലിയ! റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ അടിപൊളി ടീസറെത്തി

Rocky Aur Rani Ki Prem Kahani Teaser: ആലിയ ഭട്ടിന്‍റെയും രൺവീർ സിംഗിന്‍റെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ടീസർ പുറത്തിറങ്ങി. ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ള ഈ ടീസർ ഇപ്പോള്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

 ഈ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ടീസർ കണ്ടതോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ ഒന്നുകൂടി വര്‍ദ്ധിച്ചിരിക്കുകയാണ്. ആലിയയുടെയും രൺവീറിന്‍റെയും കിടിലൻ കെമിസ്ട്രി ഈ ടീസറിൽ കാണാം. അതേ സമയം ചിത്രത്തിന്‍റെ കഥയും ശക്തമായിരിക്കുമെന്ന് ടീസർ കണ്ടാൽ തോന്നും. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Karan Johar (@karanjohar)

ടീസര്‍ രൺവീറും ആലിയയും കരൺ ജോഹറും ചേർന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പുറത്തുവിട്ടു, വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ടീസറിന്‍റെ ഏതാനും നിമിഷങ്ങൾ റോക്കിയുടെയും റാണിയുടെയും പ്രണയകഥ ചിത്രീകരിക്കുന്നു. ഈ പ്രണയകഥ ഇരുവരെയും എവിടെ എത്തിയ്ക്കും എന്ന് ചിത്രം കണ്ടതിന് ശേഷമേ അറിയൂ, അതിനായി ജൂലൈ 28 വരെ കാത്തിരിക്കണം. 

ടീസറിന് ലഭിച്ച പിന്തുണകണ്ടാല്‍ ആരാധകർ എത്രമാത്രം ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത് എന്ന് വ്യക്തമാകും. ജൂലൈ 28നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

ടീസറിൽ രൺവീറിന്‍റെയും ആലിയയുടെയും പ്രണയവും പ്രതിസന്ധികളും തുടർന്ന് വധുവിന്‍റെ വേഷത്തില്‍  ആലിയയും ഇടംപിടിക്കുന്നുണ്ട്. മറുവശത്ത് ചിത്രത്തിന്‍റെ ആഡംബര സെറ്റും മികച്ച വസ്ത്രങ്ങളും ടീസറും കാണുമ്പോൾ ചിത്രത്തിന്‍റെ കഥ ശക്തമായിരിക്കുമെന്ന് ഊഹിക്കാം.  
 
കഴിഞ്ഞ ദിവസമാണ്  രൺവീർ, ആലിയ, കരൺ ജോഹർ എന്നിവർ  തിയ പോസ്റ്ററോടെ ചിത്രത്തിന്‍റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചത്.  പ്രണയത്തിന്‍റെ സീസണ്‍ എന്നാണ് ഇവര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്...!!  

ആലിയയെയും രൺവീർ സിംഗിനേയും കൂടാതെ ധർമ്മേന്ദ്ര, ജയ ബച്ചൻ, ഷബാന ആസ്മി, റോണിത് റോയ്, അർജുൻ ബിജ്‌ലാനി, ഭാരതി സിംഗ്, ഹർഷ് ലിംബാച്ചിയ എന്നിവരും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. കരൺ ജോഹർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News